സന്തോഷ് ഏച്ചിക്കാനം എഴുതിയ ‘പന്തിഭോജനം’എന്ന ചെറുകഥ 2007 ലെ ടി.പി. കിഷോര്‍ പുരസ്‌കാരം കരസ്ഥമാക്കി.
ഡോക്‍ടര്‍ പി.കെ.രാജശേഖരന്‍ ചെയര്‍മാനായ ജഡ്‌ജിങ്ങ് കമ്മിറ്റിയാണ് സമ്മാനാര്‍ഹമായ കഥ തെരഞ്ഞെടുത്തത്. പരേതനായ ചെറുകഥാകൃത്ത് ടി.പി.കിഷോറിന്‍റെ സ്മാരകമായി ഏര്‍പ്പെടുത്തിയ പുരസ്കാരം 5001 രൂപയും പ്രശംസ പത്രവും ഉള്‍ക്കൊള്ളുന്നതാണ്. ഒക്‍ടോബര്‍ 14 നായിരിക്കും അവാര്‍ഡ് നല്‍കുക..
2006 മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി.
|