ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കഥാകൃത്ത് സി.വി.ശ്രീരാമന്‍റെ നില അല്‍പ്പം മെച്ചപ്പെട്ടു. കരളിനും വൃക്കയ്ക്കും രോഗാവസ്ഥ ഉള്ളതിനാല്‍ ഡോക്‍ടര്‍ ടി.കെ. ജോസഫ്,ഡോക്‍ടര്‍ എ.ജെ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‍ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.
ശനിയാഴ്‌ചയാണ് ശ്രീരാമനെ ആശുപത്രിയിലാക്കിയത്.ഞായറാഴ്‌ച പുലര്‍ച്ചെ സ്ഥിതി ഏറെ വഷളായിരുന്നുവെങ്കിലും പിന്നീട് അല്‍പ്പം മെച്ചപ്പെട്ടെന്ന് ഡയറക്‍ടര്‍ ഫാദര്‍ ഡോക്‍ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് പറഞ്ഞു.
സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള മലയാളത്തിലെ അനുഗൃഹീതനായ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ശ്രീരാമന്‍. ‘അനായേസന മരണം’, ‘റെയില്‍വേ പാളങ്ങള്‍’, ‘വാസ്തുഹാര‘, ‘ചിദംബരം’ എന്നീ കഥകള്‍ മലയാള കഥയ്ക്ക് പുതിയ തിളക്കമേകി.1999 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ‘ശ്രീരാമന്‍റെ കഥകള്‍’ക്ക് ലഭിച്ചു.
വാസ്തുഹാരയും ചിദംബരവും അരവിന്ദന്‍ സിനിമയാക്കിയിട്ടുണ്ട്..
|