വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ വള്ളത്തോള്‍ പുരസ്കാരം ഡോക്‍ടര്‍ സുകുമാര്‍ അഴീക്കോടിന് സമര്‍പ്പിക്കും.1 11 111 രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് ഈ ബഹുമതി.
വള്ളത്തോളിന്‍റെ ജന്മദിനമായ 16 ന് തിരുവനന്തപുരത്ത് നടത്തുന്ന സാഹിതീയോത്സവത്തിലായിരിക്കും പുരസ്കാര ദാന ചടങ്ങ്.
മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനും പ്രൊഫസര്‍ സി.ജി.രാജഗോപാല്‍,ഡോക്‍ടര്‍ എം.ജി. ശശിഭൂഷന്‍,ഡോക്‍ടര്‍ എ.എം.വാസുദേവന്‍ പിള്ള,ഡോക്‍ടര്‍ ടി.പി.ശങ്കരന്‍ കുട്ടിനായന്‍,ഡോക്‍ടര്‍ ലതിക നായര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുമാണ് ജേതാവിനെ തെരഞ്ഞെടുത്തത്
|