പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിവര്‍ത്തന ഉത്സവം....
ഇംഗ്ലീഷ് ഇന്ന് ഒരു പാട് മലയാളികള്‍ക്ക് വഴങ്ങുന്ന ഭാഷയാണ്. എന്നാല്‍, മാതൃഭാഷയില്‍ പുസ്തകം വായിക്കുന്നതിന്‍റെ സുഖം ആസ്വദിക്കുന്നവരാണ് മലയാളികളില്‍ 60% പേരും . ഇപ്പോള്‍ വിപണിയില്‍ ചലനം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന ചില വിവര്‍ത്തന കൃതികള്‍ പരിചയപ്പെടുത്തുന്നു.

1 ‘പോര്‍ട്ടോബെല്ലോയിലെ മന്ത്രവാദിനി‘

പൌലോ കൊയ്‌ലോയുടെ ഈ കൃതി പള്‍പ്പ് സാഹിത്യ പട്ടികയിലാണ് വിമര്‍ശകര്‍ പെടുത്തിയിരിക്കുന്നത്. എന്നാല്‍, മലയാളികള്‍ അകമഴിഞ്ഞ് ഈ കൃതിയെ സ്വീകരിച്ച മട്ടാണ്. ജോളി വര്‍ഗീസാണ് ഈ കൃതി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഡാവിഞ്ചി കോഡിന്‍റെ രൂപപരമായ സാദൃശ്യം ഈ കൃതിയില്‍ കണ്ടെത്തുവാന്‍ കഴിയും.ആത്മീയത, സ്വാതന്ത്ര്യം, വിധി,ധ്യാന നിദ്ര, ദേവി പൂജ ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമാകുന്ന ആവിഷ്‌കാര രീതിയാണ് ഈ കൃതിയുടേത്.


2 ‘ലസ്റ്റ്‘

അടക്കിവെച്ച രതിയുടെ സ്വാതന്ത്ര്യം വിളിച്ചോതിയ‘ പിയാനോ ടീ‍ച്ചര്‍’ എഴുതിയ എല്‍‌ഫ്രീഡ് യല്‌നക്കിന്‍റെ മറ്റൊരു പ്രശസ്ത നോവലാണ് ലസ്റ്റ്. ജോളി വര്‍ഗീസാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. വ്യവസ്ഥാപിതമായ അതിര്‍വരമ്പുകളെ ഭേദിച്ചുള്ള ഈ പ്രതിഭാഷ കലാപം ഈ കൃതിയില്‍ ദര്‍ശിക്കുവാന്‍ കഴിയും



3 ‘പിറക്കാത്ത കുഞ്ഞിന്‍റെ ശ്രാദ്ധം‘

അനുഭവത്തിന്‍റെ തീക്ഷ്‌ണതയാണ് ഇം‌റി കെര്‍ട്ടസിന് ഈ കൃതി രചിക്കുന്നതിന് പ്രചോദനം നല്‍കിയത്. കെ.പി. ഉണ്ണിയുടെ പരിഭാഷ മൂല കൃതിയോട് നീതി പുലര്‍ത്തിയിരിക്കുന്നു.


4 ‘ അമീന‘

വര്‍ത്തമാന കാല നൈജീരിയയിലെ പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെയുള്ള ശബ്‌ദമാണ് മുഹമ്മദ് ഉമ്മറിന്‍റെ ‘അമീന‘. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആഫ്രിക്കന്‍ ജനതയുടെ ജീവിതം ഈ നോവല്‍ വരച്ചു കാട്ടുന്നു. ഒരു ആസ്വാദന നോവല്‍ എന്നതിലുപരി സമൂഹത്തിന്‍റെ വിമോചനം കൂടി ഈ നോവല്‍ ആഗ്രഹിക്കുന്നു.യാമ്‌നിയാണ് വിവര്‍ത്തനം നടത്തിയിരിക്കുന്നത്.
കൂടുതല്‍
വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍
അപ്പന്‍ തമ്പുരാന്‍ പുരസ്‌കാരം
പ്രവാസി കഥ
പുതിയ പുസ്തകവുമായി നയ്‌പാള്‍...
സി.എല്‍.ആന്‍റണി അവാര്‍ഡ്
സ്‌ത്രീകള്‍ ചെറുത്തു നില്‍ക്കണം-എം.ടി