ദൌത്യ സേന വധിച്ച വീരപ്പനെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ അധികം വൈകാതെ പുറത്തിറങ്ങും.
ഒന്നാമത്തെ പുസ്തകത്തിന്‍റെ പേര് ‘ ഞാനറിയുന്ന വീരപ്പനെ‘ന്നാണ്. വീരപ്പന്‍റെ ഭാര്യയായ മുത്തുലക്ഷ്‌മിയാണ് ഇത് എഴുതിയിട്ടുള്ളത്. വീരപ്പന്‍റെ മൂന്നാം ചരമവാര്‍ഷിക ദിനമായ സെപ്‌റ്റംബര്‍ 18 ന് പുസ്തകം പുറത്തിറക്കാന്‍ .കഴിയുമെന്നാണ് മുത്തുലക്ഷ്‌മിയുടെ പ്രതീക്ഷ. എന്നാല്‍, പുസ്തകം പുറത്തിറക്കല്‍ ചിലപ്പോള്‍ വൈകുമെന്നും മുത്തുലക്ഷ്‌മി അറിയിച്ചു. വീരപ്പനെന്ന കൊള്ളക്കാരനായി മാറിയത് എങ്ങനെയുണ്ടായെന്നും അയാളെ രാഷ്‌ട്രീയക്കാര്‍ എങ്ങനെ ഇല്ലായ്‌മ ചെയ്തുവെന്നും ഈ പുസ്‌തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുത്തുലക്ഷ്‌മി പറഞ്ഞു.
മുത്തുലക്ഷ്‌മിയുടെ പുസ്തകം തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പുറത്തിറക്കാനാണ് പദ്ധതി. 400 പേജുള്ള ഈ പുസ്തകത്തില്‍ സുപ്രധാന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്‌കുമാറിനെയും നാഗപ്പയേയും തട്ടി കൊണ്ടു പോയ വിവരങ്ങള്‍ പുസ്തത്തില്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ‘ കാത്തിരുന്നു കാണൂ’യെന്നാണ് മുത്തുലക്ഷ്‌മി ഉത്തരം നല്‍കിയത്.
തമിഴ്‌നാട് എഡിജിപിയും വീരപ്പനെ വധിച്ച ദൌത്യ സംഘത്തിലെ തലവനുമായ വിജയകുമാറാണ് രണ്ടാമത്തെ പുസ്‌തകം എഴുതുന്നത്. ഈ പുസ്തകത്തിന് ഇതു വരെ പേര് നല്‍കിയിട്ടില്ല . വീരപ്പനെക്കുറിച്ചുള്ള സുപ്രധാന രേഖകള്‍ ഉദ്ധരിച്ചാണ് വിജയകുമാര്‍ ഈ പുസ്‌തകം എഴുതുന്നത്. വിജയകുമാറിന്‍റെ പുസ്തകം ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് പുറത്തിറങ്ങുക.
|