പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അറിയിപ്പുകള്‍
മേരി വിജയം സാഹിത്യ മല്‍‌സരങ്ങള്‍
മേരി വിജയം മാസികയും സാഹിത്യ സമിതിയും വര്‍ഷന്തോറും നടത്തി വരാറുള്ള സാഹിത്യ മല്‍‌സരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു.

’സമകാലിക മലയാള സാഹിത്യ മല്‍‌സരങ്ങള്‍ക്ക് ക്രൈസ്തവ സ്വാധീനം’എന്ന വിഷയത്തെപ്പറ്റി 10 പേജിലുള്ള ലേഖനവും ധാര്‍മിക മൂല്യങ്ങളുള്‍ക്കൊള്ളുന്ന എട്ടു പേജുള്ള ചെറുകഥയും 30 വരിയിലുള്ള കവിതയും ജൂലൈ25 നു മുമ്പ് ബ്രദര്‍ ജെയിംസ് കാരിക്കാട്ട്,എഡിറ്റര്‍,മേരിവിജയം,തൃശൂര്‍-5 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. സമ്മാനാര്‍ഹര്‍മാകുന്ന കൃതികള്‍ക്ക് ഓരോ ഇനത്തിലും 1000,750 രൂപ വീതം സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

ചെറുശ്ശേരി പുരസ്കാരം

ചെറുശ്ശേരി സ്മാരക ട്രസ്റ്റ്-വടകര പ്രഥമ ചെറുശ്ശേരി പുരസ്കാരത്തിന് കവിതകള്‍ ക്ഷണിക്കുന്നു. പ്രൈമറി സ്കൂള്‍,ഹൈസ്കൂള്‍,കോളേജ് വിദ്യാര്‍ഥികല്‍ക്ക് രചനകള്‍ അയക്കാം.പുരസ്കാരത്തിന് പുറമെ പ്രൈമറി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് ആയിരം രൂപയും കോളേജ് വിഭാഗത്തിന് രണ്ടായിരം രൂപയും അവാര്‍ഡ് തുക നല്‍‌കും.

പുരസ്കാര ദാന ചടങ്ങ് ചിങ്ങമാസം അവസാനം വടകരയില്‍ നടക്കും. സൃഷ്‌ടികള്‍ ജൂലൈ 30 നു മുമ്പാ‍യി ചെറുവാച്ചേരി രാധാകൃഷ്‌ണന്‍,കണ്‍‌വീനര്‍,ചെറുശ്ശേരി പുരസ്കാര സമിതി,പോസ്റ്റ് കടമേരി 673542 എന്ന വിലാസത്തില്‍ അയക്കണം. രചനകളോടൊപ്പം ജനനത്തീയതിയും പഠിക്കുന്ന ക്ലാസും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും പഠിക്കുന്ന സ്ഥാപനത്തിന്‍റെ മേലധികാരിയില്‍ നിന്നും വാങ്ങി അയക്കണം. മല്‍‌സരത്തിന് അയക്കുന്ന കവിതയോടൊപ്പം മുമ്പെഴുതിയ രണ്ട് കവിതകളും ബയോഡാറ്റയും അയക്കേണ്ടതാണ്.
കൂടുതല്‍
ഹാരി പോട്ടര്‍ക്ക് സുരക്ഷാ ഭട്ന്മാരുടെ അകമ്പടി
എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്
കവിഭാവനയിലെ കര്‍ക്കിടകാഴ്ചകള്‍
അമ്മയെക്കുറിച്ചുള്ള പുസ്തകവുമായി കാര്‍ട്ടര്‍
ഹാരിപോര്‍ട്ടര്‍ ഓഡിയോ പതിപ്പിലേക്ക്
ജെ കെ റൗളിംഗ് ഡോട്ട് കോം തകര്‍പ്പന്‍