പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹാരി പോട്ടര്‍ക്ക് സുരക്ഷാ ഭട്ന്മാരുടെ അകമ്പടി
ജെ.കെ.റൌളിംഗിന്‍റെ ഹാരി പോട്ടര്‍ പരമ്പരയിലെ ഏറ്റവും അവസാനത്തേത് എന്ന് കരുതുന്ന പുസ്തകത്തിന് വി.ഐ.പി.സുരക്ഷ. പെന്‍‌ഗ്വിന്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെയാണ് ഈ പുസ്തകം ഇരുപതാം തീയതി അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ എത്തുക.

ഡല്‍‌ഹിയില്‍ നിന്നാണ് പുസ്തകങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഹാരി പോട്ടര്‍ ആന്‍റ് ദി ദെത്‌ലി ഹാലോസ് എന്ന പുസ്തകത്തിന്‍റെ പരിണാമഗുപ്തിയും രസച്ചരടും പുറത്തിറങ്ങും മുമ്പ് പുറത്താവാതിരിക്കാനാണ്‍് പുസ്തക കമ്പനികള്‍ കനത്ത സുരക്ഷ നല്‍കുന്നത്.

ഈ കഥയുടെ അവസാനം നിങ്ങള്‍ക്ക് പ്രിയപ്പെട്ട രണ്ട് പേര്‍ മരിക്കുമെന്ന് കഥാകാരി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിലൊരാള്‍ നിങ്ങളുടെ പ്രിയപ്പെട്ട ഹാരി ആകാമെന്നും അവര്‍ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കഥാന്ത്യം അറിയാന്‍ കാത്തിരിക്കുന്നത്.

മന്ത്രവാദിയായ വേള്‍ഡ് മോര്‍ട്ടോയോ അതോ നായകനായ ഹാരി പോട്ടര്‍ തന്നെയോ മരിക്കുമോ എന്ന് കുട്ടികള്‍ ആശങ്കയോടെ കാത്തിരിക്കുകയാണ്. വേള്‍ഡ് മോര്‍ട്ടന്‍റെ നാശമാണ് വേണ്ടതെന്ന് കേരളത്തിലെ ആരാധകര്‍ പറയുന്നു. ഇയാള്‍ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ വരെ ഇറങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ ഈ പുസ്തകത്തിനു വേണ്ടി വന്‍ തോതില്‍ ബുക്കിംഗ് നടന്നു കഴിഞ്ഞു. ഇരുപത്തിയൊന്നാം തീയതി രാവിലെ 6.30 മുതല്‍ പുസ്തകം വിതരണം ചെയ്തുതുടങ്ങും. ജാസന്‍ കോക്ക് ക്രോഫ്റ്റ് ഡിസൈന്‍ ചെയ്ത കവറോടു കൂടിയാണ് ബ്ലൂംസ് ബെറി പുസ്തകം പ്രസാധനം ചെയ്യുന്നത്. പുസ്തകത്തിന്‍റെ അച്ചടിച്ച കോപ്പികള്‍ ബ്രിട്ടനിലെ വെയര്‍ ഹൌസുകളില്‍ മുദ്രവച്ച പെട്ടികളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.

കഴിഞ്ഞ തവണ ഹാരി പോട്ടറിന്‍റെ ആറാമത്തെ പുസ്തകം ഇംഗ്ലണ്ടില്‍ തന്നെ ആദ്യ ദിവസം 20,09,574 വിറ്റുപോയിരുന്നു. ഇതൊരു റിക്കോഡായിരുന്നു. പുതിയ പുസ്തകം ഈ റിക്കോഡ് തകര്‍ക്കുമെന്നാണ് കരുതേണ്ടത്.
കൂടുതല്‍
എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്
അമ്മയെക്കുറിച്ചുള്ള പുസ്തകവുമായി കാര്‍ട്ടര്‍
ഹാരിപോര്‍ട്ടര്‍ ഓഡിയോ പതിപ്പിലേക്ക്
ജെ കെ റൗളിംഗ് ഡോട്ട് കോം തകര്‍പ്പന്‍
ഹാരിപോട്ടറുടെ വീട് വില്‍പനയ്ക്ക്
ഹാരിപോട്ടര്‍ നെറ്റില്‍ സൗജന്യം!