പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്.എല്‍.പുരം അവാര്‍ഡ് കെ.ടി.മുഹമ്മദിന്
എസ്.എല്‍.പുരം സദാനന്ദന്‍ അവാര്‍ഡിന് കെ.ടി. മുഹമ്മദിനെ തിരഞ്ഞെടുത്തു. നാടക രംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണിത്. രാജ്യത്തെ ഏറ്റവും വലിയ നാടക അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.

ജൂലായ് 21ന് അവാര്‍ഡ് കോഴിക്കോട്ട് കെ.ടി.മുഹമ്മദിന്‍റെ വീട്ടിലെത്തി സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി എം.എ.ബേബി പത്ര സമ്മേളനത്തില്‍ പറഞ്ഞു. 1929ല്‍ കളത്തിങ്കല്‍ തൊടികയില്‍ കുഞ്ഞറമുവിന്‍റെയും ഫാത്തിമക്കുട്ടിയുടെയും മകനായി മഞ്ചേരിയിലെ ഏറനാട്ടില്‍ കെ.ടി.മുഹമ്മദ് ജനിച്ചു. എട്ടാം ക്ലാസു വരെയാണ് വിദ്യാഭ്യാസം. 1946ല്‍ തപാല്‍ വകുപ്പിലെ അഖിലേന്ത്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കെ.ടിയെ പോസ്റ്റ്മാന്‍ പദവിയില്‍ നിന്ന് പിരിച്ചു വിട്ടു.

ഇത് ഭൂമിയാണ്, കറവറ്റ പശു, കാഫര്‍, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കടല്‍പ്പാലം, ദീപ സ്തംഭം മഹാശ്ചര്യം,സൃഷ്ടി സ്ഥിതി സംഹാരം തുടങ്ങി 40 ലേറെ നാടകങ്ങളും കളിയും കാര്യവും,ശബ്ദങ്ങളുടെ ലോകം എന്നീ ചെറുകഥാ സമാഹാരങ്ങളും മാസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളും തിരക്കഥകളും കെ.ടി.രചിച്ചിട്ടുണ്ട്.
കൂടുതല്‍
കവിഭാവനയിലെ കര്‍ക്കിടകാഴ്ചകള്‍
അമ്മയെക്കുറിച്ചുള്ള പുസ്തകവുമായി കാര്‍ട്ടര്‍
ഹാരിപോര്‍ട്ടര്‍ ഓഡിയോ പതിപ്പിലേക്ക്
ജെ കെ റൗളിംഗ് ഡോട്ട് കോം തകര്‍പ്പന്‍
ഹാരിപോട്ടറുടെ വീട് വില്‍പനയ്ക്ക്
ഹാരിപോട്ടര്‍ നെറ്റില്‍ സൗജന്യം!