മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ അമ്മയായ ലില്ലിയനെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ്.അടുത്ത വസന്തത്തില്‍ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സിമോണ്‍ ആന്‍ഡ് ഷെസ്റ്ററാണ് പ്രസാധകര്‍.
കോടികണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിയാണ് ജിമ്മി കാര്‍ട്ടര്‍. ഈ പുസ്തക രചനയിലൂടെ അദ്ദേഹത്തിന് പ്രചോദനമേകിയ വനിതയെ ലോകത്തിന് അടുത്തറിയുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്- സിമോണ്‍ ഷെസ്റ്ററിന്‍റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ഡേവിഡ് റോസെന്തല്‍ പറയുന്നു. എന്നാല്‍, ഈ പുസ്തകത്തിന് പേര് ഇട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്‍റ് പദവി ഒഴിഞ്ഞതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള ജിമ്മികാര്‍ട്ടറുടെ ഒരു പുസ്തകം അധികം വൈകാതെ പുറത്തിറങ്ങും.
1924 ഒക്‍ടോബര്‍ ഒന്നിന് ജനിച്ച ജിമ്മി കാര്‍ട്ടര്‍ 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നു. അമേരിക്കയുടെ മുപ്പത്തിയൊമ്പാമത് പ്രസിഡന്‍റായിരുന്നു ജിമ്മി കാര്‍ട്ടര്‍. 2002 ല്‍ ജിമ്മി കാര്‍ട്ടര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു. 22 പുസ്തകങ്ങള്‍ ഇതിനുമുമ്പ് ജിമ്മി കാര്‍ട്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|