ചൊവ്വ, 27 മാര്‍ച്ച് 2007 (18:40 എൗേ) ന്യു യോര്‍ക്ക്: ഹാരി പോര്‍ട്ടര്‍ പരന്പരയിലെ ഏറ്റവും പുതിയ പുസ്ത പുസ്തകമായ 'ഹാരി പോട്ടര്‍ അന്‍ഡ് ദ ഡെത്ത് ലി ഹാലോസ്'ഓഡിയോപതിപ്പാവുന്നു. റാന്‍ഡം ഹൗസ് ഓഡിയോ പബ്ബ്ളിഷിംഗ് കന്പനിയാണ് തയാറാക്കിയിരിക്കുന്നത്.
അമേരിക്കയ്ക്കും ബ്രിട്ടനും വേണ്ടി പ്രത്യേകം പകര്‍പ്പുകള്‍ ഇറക്കിയിട്ടുണ്ട്. ഉച്ചാരണത്തിലെ വ്യത്യാസങ്ങള്‍ മുന്‍ നിറുത്തിയാണ് രണ്ട് രീതിയില്‍ ഈ ശ്രവ്യ പുസ്തകം തയാറാക്കിയിരിക്കുന്നത്. 784 പേജുകളുള്ള പുസ്തകത്തിന്‍റെ ശ്രാവ്യ രൂപം 21 മണിക്കുര്‍ ദൈര്‍ഘ്യമുള്ളതാണ്.
നിലവില്‍ സി ഡി യിലും കാസറ്റിലും ലഭ്യമായ ഹാരി പോര്‍ട്ടര്‍ ശ്രാവ്യപുസ്തകം ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഇതേ കുറിച്ച് തല്‍ക്കാലം ആലോചിക്കുന്നിലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ജുലായ് 21ന് ശ്രവ്യ പുസ്തകം പ്രകാശനം ചെയ്യും.
|