വെള്ളി, 2 മെയ് 2003
ഹാരി പോട്ടറിന്‍റെ രചനയിലൂടെ കുട്ടികളുടെ മനം കവര്‍ന്ന ജെ. കെ റോളിങ്ങ് ബ്രിട്ടനിലെ ഏറ്റവും സന്പന്നയായ സ്ത്രീ കൂടിയാണ്. എന്തിനേറെ പറയണം ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി പോലും സന്പത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ റോളിങ്ങിനു പിന്നിലാണ്.
സണ്ടേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനിലെ ആയിരം സന്പന്നത്ധടെ പട്ടികയില്‍ റോളിങ്ങ് 122-ാം സ്ഥാനം നേടിയപ്പോള്‍ എലിസബത്ത് രാജ്ഞിയുടെ സ്ഥാനം 133 ആണ്. റോളിങ്ങിന്‍റെ മൊത്തം ആസ്തി 445 മില്ല്യണ്‍ ഡോളറാണ്.
കേവലം എഴുത്തുകാരിമാത്രമായ ഒരാള്‍ സന്പന്നത്ധടെ പട്ടികയിലെത്തുന്നത് അത്യപൂര്‍വ്വമാണ്. എഴുത്തിലൂടെ മാത്രമാണ് റോളിങ്ങ് ഇത്രയെറെ പണം സന്പാദിച്ചത്. ഭര്‍ത്താവമുമായി തെറ്റിപ്പിരിഞ്ഞ് എഡിന്‍ ബറോയിലെ തന്‍റെ കൊച്ചു ഫ്ളാറ്റില്‍ താമസിക്കുതിനിടെയാണ് റോളിങ്ങ് സാഹിത്യരംഗത്തേയ്ക്ക് തിരിഞ്ഞത്.
ഹാരിപോട്ടറുടെ രചനയാണ് ഇവരെ പ്രശസ്തയും സന്പന്നയുമാക്കിയത്. ഹാരിപോട്ടറുടെ വീരസാഹസിക കഥ വായിക്കുാനായി കോടിക്കണക്കിനു കുട്ടികളാണ് പുസ്തതശാലകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയത്. ഹാരിപോട്ടറുടെ പുതിയ പുസ്തകം ഇറങ്ങുന്ന ദിവസം അര്‍ദ്ധരാത്രി മുതല്‍ക്കേ കുട്ടകള്‍ പുസ്തകശാലയ്ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നതും പതിവായിരിക്കുകയാണ്.
പുസ്തകരചനയിലെ വിജയം സിനിമാനിര്‍മ്മാണത്തിലേയ്ക്കും റോളിങ്ങിനെ നയിച്ചു.
|