പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  സാഹിത്യ കുറിപ്പുകള്‍
 
ബ്രെയിന്‍ ചിക്കാവക്ക് കെയിന്‍ പുരസ്കാരം
ആഫ്രിക്കന്‍ ബുക്കര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിംബാംബെയില്‍ നിന്നുള്ള ബ്രെയിന്‍ ചിക്കാവക്കിന് ലഭിച്ചു. ആദ്യമായിട്ടാണ് ഒരു സിംബാംബെക്കാരന് ഈ പുരസ്കാരം ലഭിക്കുന്നത്. ആഫ്രിക്കന്‍ സാഹിത്യക്കാര‌ന്‍‌മാര്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് കെയിന്‍ പുരസ്കാരം.

ഇംഗ്ലീഷ് ഭാഷ സ്വന്തം മാതൃഭാഷ പോലെയാണ് ചിക്കാവക്ക് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.15000 ഡോളറാണ് സമ്മാനത്തുക. ചിക്കാ‍വക്കിന്‍റെ സെവന്‍‌ത്ത് സ്‌ട്രീറ്റ് ആല്‍കെമിക്കാണ് പുരസ്കാരം ലഭിച്ചത്.

32 ക്കാരനായ ചിക്കാവക്ക് ജനിച്ചത് സിംബാംബെയിലെ ബുലാവാലോയിലാണ്. എന്നാല്‍, അദ്ദേഹം വളര്‍ന്നത് ഹരാരെയിലാണ്. ഇപ്പോള്‍ ലണ്ടനിലാണ് അദ്ദേഹം കഴിയുന്നത്. ചിക്കാവക്ക് ഒരു സംഗീതജ്ഞന്‍ കൂടിയാണ്.
കൂടുതല്‍
സഞ്ജയസാഹിത്യം
ആശാന്‍ റൊമാന്‍റിക് കവിയല്ല : തുറവൂര്‍ വിശ്വംഭരന്‍
ഡാവിഞ്ചി കോഡ് മലയാളത്തില്‍
തുടക്കം കേശവദേവ് ഒടുക്കം സീതാലക്ഷ്മി
എസ്.ബി.ടി സാഹിത്യ മത്സരം
ഇന്ന് സഞ്ജയന്‍പുരസ്കാര സമര്‍പ്പണം