നിനയാത്ത നേരത്ത് ഒരു തുള്ളി നീരുമായ്, നനയാത്ത മാനത്ത് പേമാരിയെന്നപോല്‍,, അണയാന്‍ ഒരുങ്ങുന്ന നാളതിനായു നീ. അളവറ്റ ഇടിമിന്നലായി തിരിക്കുമോ,,?
വ്യര്‍ത്ഥംആണെങ്കിലും വെറുതെയീ നിനവുകള്‍, വാനിലെ വാനവില്‍ നെഞ്ചില്‍ വരയ്ക്കുന്നു. ആയിരം പ്രണയങ്ങള്‍ ഞെട്ട് അറ്റ് വീണാലും ആശതന്‍ പൂമരം പൂക്കാതിരിക്കുമോ
കനവുകള്‍ കാണുവാന്‍ മാത്രം പഠിപിച്ച, കാലവും കണീര്മാത്രം കരുതിയോ ..... ഊര്ധ ശ്വാസംത്തിനായ് അവസാനനേരത്ത് ,,,- ഉലകം ഉലക്കുന്ന ഊഴമാകട്ടെ ഞാന്‍ ........
|