നെഞ്ഞിന്‍ മിടിപ്പുകള്‍ തളരുന്ന നേരത്ത് , നയനങളില്‍ കടല്‍ ആര്‍ത്തു അലക്കുന്നുവോ .. നുരയുന്ന നിനവുകള്‍, നോവുന്ന മുറിവുകള്‍, പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,
ഒരു കൊടുംകാറ്റുപോല്‍ നീ തന്നതൊക്കെയും, ഉടലില്‍ കൊരുക്കുവാന്‍ കാത്തുവച്ചീലയോ... അവസാന നേരത്ത് ആടിത്തിമിര്‍ക്കുവാന്‍, അടരുന്നവേദന മാത്രം നിറച്ചു നീ.
മൊഴിയുവാന്‍ വെമ്പുന്ന മാംസമായ് ഞാനന്ന്- മിഴിയില്‍ തുടങ്ങുന്ന മഴയായ് മാറി നീ.. ആവാത്തതൊക്കെയും ആശിച്ച്ചിരുന്നവര്‍, ആരെന്നറിയാത്ത അന്തിയില്‍ വീണുപോയ്.
പടരുന്ന വള്ളിക്ക് പകരമായ് ഞാനന്ന്, പതിവായ് പ്രണയത്തിന്‍ പ്രളയമായില്ലയോ.. മുറിവുകള്‍ മൂടുന്ന ഒരു മണല്‍ കാറ്റിനായ്.. മരുഭൂവിലിന്നു ഞാന്‍ മരണമേയലയുന്നു.
|