ലേഖനങ്ങള്‍ | പുസ്തക നിരൂപണം | രചന
പ്രധാന താള്‍ » മറ്റുള്ളവ » സാഹിത്യം » ലേഖനങ്ങള്‍ » യുവ എഴുത്തുകാര്‍ക്ക് ശില്‍‌പശാലയില്‍ പങ്കെടുക്കാം (Young writers can participate in Shilpashala!)
Feedback Print Bookmark and Share
 
kerala Sahitya academy
PRO
PRO
മലയാളത്തിലെ യുവ എഴുത്തുകാര്‍ക്ക് വേണ്ടി കേരള സാഹിത്യ അക്കാദമി സംസ്ഥാനതലത്തില്‍ ഒരു സാഹിത്യ ശില്‍‌പശാല സംഘടിപ്പിക്കുന്നു. എഴുത്തുവിളക്ക് 2010 എന്നാണ് ശില്‍‌പശാലയ്ക്ക് പേരിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെയാണ് ഇത് സംഘടിപ്പിക്കപ്പെടുക.

ഓരോ ജില്ലകളിലും നടത്തുന്ന ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന യുവപ്രതിഭകളെ ഉള്‍‌പ്പെടുത്തിയാണ് സംസ്ഥാന ശില്‍‌പശാല സംഘടിപ്പിക്കുക. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയാണ് ഈ വിവരം അറിയിച്ചത്.

കഥ, കവിത, ഏകാങ്കം എന്നീ വിഭാഗങ്ങളില്‍ താല്‍‌പര്യമുള്ള എഴുത്തുകാര്‍ക്ക് ക്യാമ്പ് അംഗത്വത്തിന് അപേക്ഷിക്കാം. ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ തൊട്ട് മുപ്പത്തിയഞ്ച് വയസ് വരെയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം ഭക്ഷണം എന്നിവ സൌജന്യമായി അക്കാദമി നല്‍കും.

സ്വന്തം കൈപ്പടയില്‍ മലയാളത്തില്‍ തയ്യാറാക്കിയ അപേക്ഷയും (ഫോണ്‍ നമ്പര്‍ സഹിതം) ബയോഡാറ്റയും ഏറ്റവും പുതിയ രചനയും ഉള്‍‌പ്പെടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ - 680020 (ഫോണ്‍ 0487-2331069 അല്ലെങ്കില്‍ 9446331103) എന്ന വിലാസത്തില്‍ 2009 നവംബര്‍ 10നകം അപേക്ഷിക്കണം.

കവറിന് പുറത്ത് അപേക്ഷിക്കുന്നയാളുടെ ജില്ലയുടെ പേരും എഴുത്തുവിളക്ക് 2010 എന്നും രേഖപ്പെടുത്തണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍