മലയാള ഭാഷയുടെ പരിപോഷണത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സാഹിത്യ അക്കാദമിക്ക് അമ്പത്തിമൂന്നാം വയസിലേക്ക് കടക്കുന്നു. വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് അക്കാദമിയുടെ അമ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ആഗസ്റ്റ് ഒന്‍പത്, പത്ത് എന്നീ ദിവസങ്ങളില്‍, തൃശ്ശൂരിലെ അക്കാദമി ആസ്ഥാനത്ത് വച്ചാണ് പരിപാടികള്‍ അരങ്ങേറുക.
സര്‍ഗസംവാദവും പുരസ്കാര ദാനവും
ആഗസ്റ്റ് 9-ന് രാവിലെ അക്‌ബര്‍ കക്കട്ടില്‍ മോഡറേറ്ററാകുന്ന സര്‍ഗസംവാദത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുക. കെ ഇ എന്‍ സംവാദം ഉദ്ഘാടനം ചെയ്യും. രാവുണ്ണി സദസിനെ സ്വാഗതം ചെയ്യും. ഡോ.പുതുശേരി രാമചന്ദ്രന്‍, പ്രൊഫ എം അച്യുതന്‍, പ്രൊഫ. വി അരവിന്ദാക്ഷന്‍, ആചാര്യ നരേന്ദ്രഭൂഷണ്‍, ബി എം സുഹറ, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. വി രാജകൃഷ്ണന്‍, പി കെ വാര്യര്‍, ഇയ്യങ്കോട് ശ്രീധരന്‍, കെ എല്‍ മോഹനവര്‍മ, ജയപ്രകാശ് കൂളൂര്‍, പ്രൊഫ. കെ പാപ്പുട്ടി, ഡോ പി കെ പോക്കര്‍, സന്തോഷ് ഏച്ചിക്കാനം, മുത്തുലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.
അന്നുതന്നെ ഉച്ചതിരിഞ്ഞ് 2.30 ന് വാര്‍ഷിക സമ്മേളനം മന്ത്രി എം.എ. ബേബി ഉദ്‌ഘാടനം ചെയ്യും. പുരസ്‌കാരദാനവും അദ്ദേഹം നടത്തും. മന്ത്രി കെ.പി. രാജേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരികവകുപ്പ് സെക്രട്ടറി ഡോ. ഡി വേണു അക്കാദമി ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. എം മുകുന്ദന്‍ അധ്യക്ഷത വഹിക്കും. പുരുഷന്‍ കടലുണ്ടി സ്വാഗതം പറയും
ഡോ പുതുശേരി രാമചന്ദ്രനും പ്രൊഫ എം അച്യുതനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. പ്രൊഫ വി അരവിന്ദാക്ഷന്‍, ആചാര്യ നരേന്ദ്രഭൂഷണ്‍, ബി എം സുഹറ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കും.
പി ഇ ഉത്തമന്‍ (നോവല്‍ - ചാവൊലി), ഏഴാച്ചേരി രാമചന്ദ്രന്‍ (കവിത - എന്നിലൂടെ), ജയപ്രകാശ് കൂളൂര്‍ (നാടകം - ജയപ്രകാശിന്റെ 18 നാടകങ്ങള്‍), സന്തോഷ് ഏച്ചിക്കാനം (ചെറുകഥ - കൊമാല), ഡോ. വി രാജകൃഷ്ണന്‍ (സാഹിത്യവിമര്‍ശനം - മറുതിര കാത്തുനിന്നപ്പോള്‍), ഡോ. പി കെ പോക്കര്‍ (വൈജ്ഞാനിക സാഹിത്യം - സ്വത്വരാഷ്ട്രീയം), പി കെ വാര്യര്‍ (ജീവചരിത്രം/ആത്മകഥ - സ്മൃതിപര്‍വം), ഇയ്യങ്കോട് ശ്രീധരന്‍ (യാത്രാവിവരണം - കിംഗ് ലിയറിന്റെ യൂറോപ്യന്‍ സഞ്ചാരപഥങ്ങള്‍), മുത്തുലക്ഷ്മി (വിവര്‍ത്തനം - ചരകപൈതൃകം), പ്രൊഫ. കെ പാപ്പുട്ടി (ബാലസാഹിത്യം - ചിരുതക്കുട്ടിയും മാഷും), കെ എല്‍ മോഹനവര്‍മ (ഹാസ്യസാഹിത്യം - കറിയാച്ചന്റെ ലോകം) എന്നിവര്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സമ്മാനിക്കും.
വൈകീട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല യുവസാഹിത്യ ക്യാമ്പിലെ പ്രതിനിധികളുടെ സംഗമവും രചനകളുടെ സമാഹാരമായ എഴുത്തുവിളക്ക് എന്ന സോവനീര്‍ പ്രകാശനവും നടക്കും. പാര്‍വതിക്ക് സോവനീര്‍ നല്‍കിക്കൊണ്ട് എം മുകുന്ദന്‍ പ്രകാശനം നിര്‍വഹിക്കും
അടുത്ത പേജില്‍ വായിക്കുക, ‘ഒമ്പതു പുസ്‌തകങ്ങള്‍ പ്രകാശിപ്പിക്കും’.