പ്രമുഖ ചാനലായ വിജയ് ടിവി തന്നെ പറ്റിച്ചുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചാരു നിവേദിത. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘നീയാ ഞാനാ’ എന്ന ടോക്ക് ഷോയില്‍ പങ്കെടുക്കാന്‍ ചാനല്‍ അധികൃതര്‍ തന്നെ വിളിക്കുകയും എന്നാല്‍ അഞ്ചുപൈസ പോലും തരാതെ പറ്റിക്കുകയായിരുന്നെന്നും ചാരു നിവേദിത കുറ്റപ്പെടുത്തുന്നു. പ്രശസ്ത തമിഴ് വാരികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ് ചാരുവിന്റെ കുറ്റപത്രമുള്ളത്. ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -
‘സമകാലീന എഴുത്തുകാരായ ജയമോഹനെ പോലെയും എസ് രാമകൃഷ്ണനെ പോലെയും സിനിമാരംഗത്തേക്ക് പ്രവേശിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ അവരെ പോലെ തിരക്കഥ എഴുതിയിട്ടല്ല, പകരം അഭിനയത്തിലൂടെ. പല സംവിധായകരോടും ഞാനിത് പറയുകയുണ്ടായിട്ടുണ്ട്. സംവിധായകന്‍ വസന്തബാലന്‍ എനിക്ക് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഒപ്പം തന്നെ, ടോക്ക് ഷോകളില്‍ പങ്കെടുക്കാന്‍ ഏതെങ്കിലും ടിവി ചാനലുകള്‍ വിളിച്ചാല്‍ ഞാന്‍ പോകാറുമുണ്ട്.’
‘പൊതുവെ, ഞാന്‍ ടിവി പ്രോഗ്രാമുകള്‍ കാണാറില്ലെങ്കിലും സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘നീയാ ഞാനാ’ എന്ന പരിപാടി എനിക്ക് ഇഷ്ടമാണ്. ഇതില്‍ പല തവണ ഞാന്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രധാന അതിഥിയായി നമ്മെ വിളിക്കുമെങ്കിലും അവസാനം അഞ്ചുപൈസ പോലും ചാനല്‍ തരാറില്ല. അതിനാല്‍ ‘സൌജന്യ സേവനം’ വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഞാന്‍.’
‘ഒരു തവണ എന്നെ ‘നീയാ ഞാനാ’ പരിപാടിക്ക് ക്ഷണിച്ച സമയത്ത് കൊച്ചിയില്‍ നടക്കുന്ന ഒരു പ്രോഗ്രാമില്‍ എനിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. (തമിഴ്നാട്ടിലെ ജനങ്ങളേക്കാള്‍ മലയാളികള്‍ക്കാണ് അടിയനെ പരിചയം!) എനിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ വിജയ് ടിവിയെ അറിയിച്ചു. എന്നാല്‍ കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുത്തുതരാമെന്ന് അവര്‍ പറഞ്ഞു. വിമാനടിക്കറ്റൊക്കെ എടുത്തുതരാന്‍ തക്ക സാമ്പത്തികം വിജയ് ടിവിയുടെ പക്കലുണ്ടെന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത്!’
അടുത്ത പേജില്‍ വായിക്കുക, ‘നളിനി ജമീലയെയും വിളിച്ചു വിജയ് ടിവി’