1476 ല്‍ അദ്ദേഹം അച്ചടിയുടെ സാങ്കേതിക വിദ്യ ഇംഗ്ളണ്ടിലെത്തിച്ചു. വെസ്റ്റ് മിനിസ്റ്ററില്‍ ഇംഗ്ളണ്ടിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കുകയും ചെയ്തു. 1477 ല്‍ ഇവിടെയാണ് സേയിംഗ്സ് ഓഫ് ദ ഫിലോസഫേഴ്സ് അച്ചടിക്കുന്നത്. ഇംഗ്ളീഷ് രാജാവിന്‍റെ അളിയന്‍ റിവേഴ്സ് പ്രഭു ആണ് ഈ കൃതി രചിച്ചത്.
കാക്സ്റ്റണ്‍ അച്ചടിച്ച ഏറ്റവും പ്രധാനപ്പെട്ട കൃതി പക്ഷെ, ഇംഗ്ളീഷ് കവി ജെഫ്രി ചോസറിന്‍റെ കാന്‍റര്‍ബറി ടെയ്ല്‍സാണ്.
അക്കാലത്തുതന്നെ കാക്സ്റ്റണ്‍ നൂറിലേറെ പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നു. ചോസറിന്‍റെ തന്നെ ട്രോയ്ലെസ്സ് ക്രിസൈഡെ, അമ്റ്റൊരു ഇംഗ്ളീഷ് കവിയായ ജോണ്‍ ഗ്രോവറിന്‍റെ കണ്‍ഫെസിയോ അമാന്‍ഡിസ് എന്നിവ ആദ്യകാലത്ത് അച്ചടിച്ചവയില്‍ പെടുന്നു.
ഇക്കൂട്ടത്തില്‍ നാല്‍പതില്‍ താഴെ പുസ്തകങ്ങള്‍ 500 കൊല്ലത്തിനുശേഷം ഇപ്പോഴും കേടുകൂടാതെയിരിപ്പുണ്ട്.
|