പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍ > അച്ചടിച്ച ആദ്യ ഇംഗ്ളീഷ് പുസ്തകം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അച്ചടിച്ച ആദ്യ ഇംഗ്ളീഷ് പുസ്തകം
First Printed English book
PROPRO
ഇംഗ്ളീഷിലെ ആദ്യത്തെ അച്ചടിച്ച പുസ്തകം - സേയിംഗ്സ് ഓഫ് ഫിലോസഫേഴ്സ്-പുറത്തിറങ്ങിയത് 1477 നവംബര്‍ 18 നായിരുന്നു.531 കൊല്ലം മുമ്പ്. വില്യം കാക്സ്റ്റണ്‍ (1422-1491) ആയിരുന്നു പുസ്തകം അച്ചടിച്ചത്.

ഇംഗ്ളീഷിലെ ആദ്യത്തെ പ്രിന്‍റര്‍ എന്ന ബഹുമതി കാക്സ്റ്റണ് സ്വന്തം. 1450 ഓടെ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു. അതു കഴിഞ്ഞ് കാല്‍നൂറ്റാണ്ടിനകം കാക്സ്റ്റണ്‍ ഇംഗ്ളീഷില്‍ പുസ്തകം അച്ചടിച്ചു തുടങ്ങിയിരുന്നു.

ഫ്രഞ്ചില്‍ നിന്നു ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത റീക്യൂ യെല്‍ ഓഫ് ഹിസ്റ്ററീസ് ഓഫ് ട്രോയെ എന്ന പുസ്തകമാണ് ആദ്യം അദ്ദേഹം അച്ചടിച്ചത്.

ഇംഗ്ളണ്ടില്‍ കെന്‍റിലെ വീല്‍ഡിലായിരുന്നു കാക്സ്റ്റണ്‍ ജനിച്ചത്. 1438 ല്‍ തുണിക്കച്ചവടം പരിചയിക്കാനായി അദ്ദേഹം ലണ്ടനിലെത്തി. പിന്നീട് ലണ്ടനിലെ മേയറായി മാറിയ റോബര്‍ട്ട് ലാര്‍ജ്ജ് എന്ന വന്‍ തുണിവ്യാപാരിയുടെ കീഴിലായിരുന്നു പരിശീലനം.

ലാര്‍ജ്ജ് മരിച്ചശേശം കാക്സ്റ്റണ്‍ 1441 ല്‍ ബെല്‍ജിയത്തിലെ ബര്‍ഗസിലെത്തി. അവിടെ ഇംഗ്ളീഷ് രാജ-ാവിന്‍റെ സഹോദരിയും ബര്‍ഗാന്‍റി പ്രഭ്വിയുമായിരുന്ന മാര്‍ഗരറ്റിന്‍റെ കുടുംബവുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. ഇത് ധാരാളം യാത്രചെയ്യാനും പുതിയ അച്ചടിവിദ്യയുമായി പരിചയപ്പെടാനും കാക്സ്റ്റണ് അവസരം നല്‍കി.

ഒട്ടും അമാന്തിച്ചില്ല. കാക്സ്റ്റണ്‍ ബര്‍ഗസില്‍ ഒരച്ചടിശാല സ്ഥാപിച്ചു. 1475 ല്‍ ഇംഗ്ളീഷില്‍ പുസ്തകം അച്ചടിക്കുകയും ചെയ്തു. ഫ്രഞ്ചില്‍ നിന്നും സ്വയം വിവര്‍ത്തനം ചെയ്ത റീക്യൂ യെല്‍ ഓഫ് ഹിസ്റ്ററീസ് ഓഫ് ട്രോയെ.

ഇതാണ് ഇംഗ്ളീഷ് ലിപിയില്‍ ആദ്യം അച്ചടിച്ച പുസ്തകം. എന്നാല്‍ ഇംഗ്ളീഷിലെഴുതി ഇംഗ്ളീഷില്‍ അച്ചടിച്ച (ഇംഗ്ളണ്ടില്‍ അച്ചടിച്ച) ആദ്യത്തെ പുസ്തകമാണ് സേയിംഗ്സ് ഓഫ് ദ ഫിലോസഫേഴ്സ്.

1 | 2  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കവനകൗമുദി-കവിതാമയമാസിക
യുവ എഴുത്തുകാരുടെ കൂട്ടായ്മ
എം ടി x പദ്‌മനാഭന്‍
അക്കിത്തമെന്ന എഴുത്തച്ഛന്‍
ഇന്ത്യയെ അറിയാന്‍ ‘വെള്ളകടുവ’
ക്ഷണിക ജ്യോതിസ്സായ വി.സി.