കവിതക്ക് വൃത്തം വേണോ? മലയാള സാഹിത്യത്തില്‍ ഏറെ കാലം ചര്‍ച്ച ചെയ്‌ത് പലരും തമ്മിലടിച്ച ആ ചോദ്യം വീണ്ടും ഉയര്‍ന്നു. "കവിതക്ക് വൃത്തം നിര്‍ബന്ധമല്ല" മലയാളിയുടെ ഹൃദയവേദനകള്‍ പേപ്പറിലേക്ക് പകര്‍ത്തിയ കവി ഒ എന്‍ വി ഒരിക്കല്‍ കൂടി അടിവരയിട്ടു പറഞ്ഞു. “വൃത്തമില്ലെങ്കിലും സംഗീതവും താളവും കവിതക്ക് വേണം. വൃത്തം നിര്‍ബന്ധമില്ല, എന്നാല്‍ വൃത്തത്തിലെഴുതുന്നവരെ ക്രൂശിക്കാനും പാടില്ല”കേരള സാഹിത്യ അക്കാദമി യുവ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച ശില്‌പശാലയിലാണ് മലയാളിയുടെ പ്രിയപ്പെട്ട കവിയോട് വീണ്ടും ആ പഴയ ചോദ്യം ഉയര്‍ന്നത്.സിനിമപാട്ടെഴുത്തും കവിത എഴുത്തും തമ്മിലുള്ള ചേരിചേരായ്‌മയെ കുറിച്ചും കവിയോട് ചോദ്യമുയര്‍ന്നു. ജീവിതത്തിലൊരിക്കലും നല്ല കവിത എഴുതാത്തവനും സിനിമാപാട്ട് എഴുതാന്‍ കഴിഞ്ഞെന്ന് വരും. നല്ല കവിത എഴുതുന്നയാള്‍ക്ക് നല്ല സിനിമ പാട്ട് എഴുതാന്‍ പറ്റും എന്നും പറയാനാകില്ല. രണ്ടും രണ്ട് പ്രത്യേക വൈദഗ്‌ധ്യങ്ങളാണ്.കവിത എഴുതുമ്പോള്‍ ഏറ്റവും പ്രധാനം ഏറ്റവും പ്രധാനം കവിയുടെ സ്വയം ചോദ്യം ചെയ്യലാണ്. എന്തിന് വേണ്ടി എഴുതുന്നു എന്ന ചോദ്യം കവിയുടെ മുന്നില്‍ ഉണ്ടാകണം. കവിയുടെ ഉള്ളിലാണ് കവിത സംഭവിക്കേണ്ടത്. |