പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെറുതുകളെ സ്നേഹിച്ച കവി..........
ശ്രീഹരി പുറനാട്ടുകര

""ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാല്‍""
-- കുഞ്ഞുണ്ണി

സംഭവം നടക്കുന്നത് ലേഖകന്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍.അത്തവണ ഞങ്ങളുടെ വിദ്യാലയമായ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സാഹിത്യവേദിയൂടെ ഉദ്ഘാടനത്തിന് എത്തിയത് കുഞ്ഞുണ്ണി മാഷായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ ഒരു വിദ്യാര്‍ത്ഥി പുറത്തേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു.കുഞ്ഞുണ്ണി മാഷ് ഇത് ശ്രദ്ധിച്ചു. താല്‍പ്പര്യമില്ലെങ്കില്‍ എഴുന്നേറ്റ് പോകാമെന്ന് മാഷ് കടുപ്പിച്ചു പറഞ്ഞു.

വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ച് മാഷിന്‍റെ ശകാരം കേട്ടപ്പോള്‍ അവന് വിഷമമായി.കുഞ്ഞുണ്ണി മാഷ് സംസാരം തുടര്‍ന്നു.പ്രസം ഗം അവസാനിപ്പിച്ച പ്പോള്‍ അദ്ദേഹം ചീത്ത കേട്ടവനെ അടുത്തേക്ക് വിളിച്ച് കീശയില്‍ നിന്ന് കല്‍ക്കണ്ടമെടുത്ത് അവന് കൊടുത്തു.തലയില്‍ സ്നേഹപൂര്‍വ്വം തട്ടുകയും ചെയ്തു.

ചെറിയകൂട്ടികളെ ഒരുപാട് ഇഷ്ട്പ്പെട്ട കുഞ്ഞുണ്ണി മാഷ് ചെറിയ കവിതകളീലൂടെ വലിയ ദര്‍ശനങ്ങള്‍ മലയാളിക്ക് പകര്‍ന്നു നല്‍കി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അഭിപ്രായപ്പെട്ടതു പോലെ ലളിതമായി ആവിഷ്ക്രിക്കുമ്പോഴാണ് ഹൃദയത്തില്‍ തട്ടുക.

മലയാളിയുടെ ഇംഗ്ളീഷ് ഭ്രമത്തെ പരിഹസിച്ചും,പുതുതലമുറയെ വായനയുടെ പ്രാധാന്യം മന്‍സ്സിലാക്കിപ്പിച്ചു കൊണ്ടും കുഞ്ഞുണ്ണി മാഷ് കവിതയെഴുതി.സമൂഹത്തെ യും,പ്രകൃതിയേയും നിരന്തരം നിരീക്ഷിച്ചുള്ള അദ്ദേഹത്തിന്‍റെ കവിതകള്‍ ഏതു തലമുറയ്ക്കും ആസ്വദിക്കാമെന്നുള്ളത് അവയൂടെ മൂല്യത്തിനുള്ള അംഗീകരമായി കണകാക്കാം.

1 | 2  >>  
കൂടുതല്‍
വയലാര്‍- ഗാനങ്ങളുടെ രാജ-ശില്പി
വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ്
ചരിത്രം, നോവല്‍, പ്രഹസനം = സി വി.
ഡോ.ജെ.പി ദാസ് - കലാകാരനായ കവി
ക്ലാര്‍ക്ക്: മുമ്പേ പറന്ന പക്ഷി
അനുഭവങ്ങള്‍ പൊന്നാക്കിയ ജയകാന്തന്‍