പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്ലാര്‍ക്ക്: മുമ്പേ പറന്ന പക്ഷി
WDFILE
മികച്ച എഴുത്തുകാരന്‍ ഭാവിയേയും ഭൂതത്തേയും വര്‍ത്തമാനത്തേയും തന്‍റെ ആറാം ഇന്ദ്രിയം കൊണ്ട് ചികയുന്നു. യാഥാര്‍ത്ഥ്യത്തിന് മുമ്പ് പ്രവര്‍ത്തിക്കുന്നതാണ് ഭാവന.

റൈറ്റ് സഹോദരന്‍‌മാര്‍ക്ക് മുമ്പ് വാല്‍‌മീകി വിമാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു(പുഷ്‌പകവിമാനം)വെന്നത് നമ്മളെ അദ്‌ഭുതപ്പെടുത്തും. അങ്ങനെ ഭാവന കൊണ്ട് ഭാവിയെ കണ്ടെത്തിയവര്‍ നിരവധിയാണ്. ഈ നിരയില്‍ പ്രമുഖ സ്ഥാനം തന്നെയാണ് ബുധനാഴ്‌ച അന്തരിച്ച ആര്‍തര്‍ ക്ലാര്‍ക്കിനുള്ളത്.

1957 ലാണ് സ്‌പുട്ടിനികെന്ന ആദ്യ കൃതിമ ഉപഗ്രഹം മനുഷ്യന്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. എന്നാല്‍, 1945 ല്‍ ഉപഗ്രഹ വാര്‍ത്താവിനിമയത്തിന്‍റെ സാദ്ധ്യതയെക്കുറിച്ച് ആര്‍തര്‍ എഴുതിയിരുന്നു.

ഒരു മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഈ സാദ്ധ്യത ക്ലാര്‍ക്ക് എഴുതിയത്. അതിന് അദ്ദേഹത്തിന് 15 ഡോളര്‍ വരുമാനമായി ലഭിക്കുകയും ചെയ്തു!.

പ്രശസ്ത ബഹിരാകാശ സഞ്ചാരി പാട്രിക് മൂറിന്‍റെ അടുത്ത സുഹൃത്തായിരുന്നു ക്ലാര്‍ക്ക്. ‘മനുഷ്യന്‍ ചന്ദ്രനില്‍ 1980ല്‍ ഇറങ്ങുമെന്ന് ഞാന്‍ പറഞ്ഞു. പാട്രിക് അത് 1970ല്‍ നടക്കുമെന്ന് പറഞ്ഞു‘, മൂര്‍ പറയുന്നു.

അതേസമയം തനിക്ക് പ്രവചന ശേഷിയുണ്ടെന്ന് ആര്‍തര്‍ സമ്മതിക്കുന്നില്ല.’ എനിക്ക് പ്രവചന ശേഷിയൊന്നുമില്ല. ഞാന്‍ കാര്യങ്ങളെ വിലയിരുത്തുക മാത്രമാണ് ചെയ്യുന്നത്. ഭൂമി അവസാനിക്കുവാന്‍ പോകുകയാണെന്ന് ഞാന്‍ ആറ് കഥയില്‍ എഴുതിയിരുന്നു. എന്നാല്‍, അത് ഇതുവരെ സംഭവിച്ചിട്ടില്ല’, ആര്‍തര്‍ പറയുന്നു.

ചൊവ്വയില്‍ ജീവനുണ്ടെന്ന് ആര്‍തര്‍ വിശ്വസിച്ചിരുന്നു. 2001ല്‍ അദ്ദേഹം അത് വീണ്ടും ആവര്‍ത്തിച്ചു.

ക്ലാര്‍ക്കിന്‍റെ ചില പ്രവചനങ്ങള്‍ ചുവടെ കൊടുക്കുന്നു:

2009 മൂന്നാം ലോക രാജ്യത്തിലെ ഒരു നഗരം അണുബോംബ് സ്‌ഫോടനത്തില്‍ തകരും.

2009 എല്ലാ ആണവ ആയുധങ്ങളും നശിപ്പിക്കപ്പെടും.

2011 ബഹിരാകാശ വിമാനങ്ങള്‍ പൊതുജനത്തിനായി ലഭിച്ചു തുടങ്ങും.

2013 പ്രിന്‍സ് ഹാരി ബഹിരാകാശത്തേക്ക് പറക്കും.

2019ല്‍ ആര്‍തര്‍ ക്ലാര്‍ക്ക് നൂറാം പിറന്നാള്‍ വേളയില്‍ ബഹിരാകാശത്ത് എത്തും.
കൂടുതല്‍
അനുഭവങ്ങള്‍ പൊന്നാക്കിയ ജയകാന്തന്‍
അക്കിത്തത്ത് അച്യുതന്‍ നമ്പൂതിരി
അക്കിത്തത്തിന് 82
വള്ളത്തോള്‍- പ്രധാന കൃതികള്‍
വളളത്തോള്‍ ജീവിതരേഖ
തിക്കുറിശ്ശിയുടെ സിനിമാപാട്ടുകള്‍