പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അക്കിത്തത്ത് അച്യുതന്‍ നമ്പൂതിരി
ടി ശശി മോഹന്‍

akkitham
WDWD
അക്കിത്തത്ത് അച്യുതന്‍ നമ്പൂതിരിയണ് അക്കിത്തം എന്ന ത്യ്രക്ഷരിയായി കീര്‍ത്തീകേട്ടത്. അമേറ്റൂര്‍ അക്കിത്തത്ത് മനയിലെ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. 1926 മാര്‍ച് 18 ന് പാലക്കട് കുമരനെല്ലൂരില്‍ മീനത്തിലെ കാര്‍ത്തിക നാളിലായിരുന്നു ജനനം

വിശ്വപ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം നരായണന്‍ സഹോദരനാണ്. കീഴായൂര്‍ ആലമ്പിള്ളി മനയ്ക്കല്‍ ശ്രീദേവീ അന്തര്‍ജനമാണ് ഭാര്യ.സംസ്കൃതവും, സംഗീതവും ജ്യോതിഷവുമാണ് അക്കിത്തം പഠിച്ചത്. സമാന്യം നന്നായി ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു..

പക്ഷെ സമുദായ പ്രവര്‍ത്തകനായാണ് അക്കിത്തത്തിന്‍റെ തുടക്കം. ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നെ പത്രപ്രവര്‍ത്തകനായി; മംഗളോദയം ,യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ചു. 75 മുതല്‍ തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു , ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍) തുടങ്ങി അമ്പതോളം കൃതികളുണ്ട് അക്കിത്തത്തിന്‍റേതായി.

മഹാകവി അക്കിത്തം ഇന്നുവരെ എഴുതിയ സ്വതന്ത്ര കവിതകളുടെ സമ്പൂര്‍ണ്ണ സമാഹാരം ഡി സി ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്
1 | 2  >>  
കൂടുതല്‍
അക്കിത്തത്തിന് 82
വള്ളത്തോള്‍- പ്രധാന കൃതികള്‍
വളളത്തോള്‍ ജീവിതരേഖ
തിക്കുറിശ്ശിയുടെ സിനിമാപാട്ടുകള്‍
ക്യാമ്പസുകളുടെ ആത്മരതി
പി ഭാസകരന്‍റെ ചില ആദ്യകാല ഗാനങ്ങള്‍