ജ-ാടകളിലാത്ത ശരാശരി മലയാളി അഭ്രപാളികളിലെ നായകന്‍റെ സ്ഥാനത്ത് അവനവനെതന്നെ കാണുന്നു. നായകന്‍റെ ധീരകൃത്യങ്ങള്‍ കണ്ട് കയ്യടിക്കുന്നു, അവന്‍റെ ചേഷ്ടകള്‍ അനുകരിക്കുന്നു, സംഭാഷണശകലങ്ങള്‍ മന:പാഠമാക്കുന്നു.
കഥാപാത്രം അവതരിപ്പിച്ച നായകനേക്കാള്‍ കഥാപാത്രത്തെയാണ് നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇതിന് ഉദാഹരണമാണ്, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ് ഠന്‍. മോഹന്‍ലാലിനെ നാം മറന്നേക്കാം പക്ഷെ ഒരിക്കലും മംഗലശ്ശേരി നീലകണ് ഠനെ മറക്കുകയില്ല.
കോഴിക്കോട്ടെ സംഗീത രസികനായ മുല്ലശ്ശേരി രാജ-ുവാണ് മംഗലശ്ശേരി നീലകണ് ഠന്‍. അതുപോലെ തന്നെയാണ് തൂവാനത്തുമ്പികളിലെ മണ്ണാരത്ത് ജ-യകൃഷ്ണനും.
നാട്ടില്‍ നിന്നകന്ന് നഗരത്തില്‍ അടിച്ച് പൊളിച്ച് ജ-ീവിച്ച്, എന്തിനും പോന്ന ഒരുകൂട്ടം തെമ്മാടി സെറ്റ് കൂട്ടിനുള്ള ഒരോ നാരങ്ങാവെള്ളവും മദ്യവും മാറിമാറി അങ്ട് പൂശുന്ന ജ-യകൃഷ്ണന്‍
ജ-യകൃഷ്ണനുമുണ്ട് ഒരു ആള്‍ രൂപം - തൃശ്ശൂരില്‍
ദേശാടനക്കിളി കരയാറില്ല, ഇന്നലെ, അപരന്‍ എന്നീ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത പത്മരാജ-ന്‍ താന്‍ ഉണ്ണിമാമന്‍ എന്ന് വിളിച്ചിരുന്ന ഉണ്ണിമേനോന്‍റെ ജ-ീവിതമാണ് തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെ വരച്ചു കാട്ടിയത്.
പത്മരാജ-ന്‍ ആകാശവാണിയില്‍ ജേ-ാലിനോക്കിയിരുന്ന കാലത്താണ് ശൃശൂര്‍ പെരുവല്ലൂരിലെ ഉള്ളനാട് കുഞ്ഞുണ്ണിപണിക്കര്‍ വക്കീലിന്‍റെയും പത്മാവതിയുടെയും മകനായ കാരക്കത്ത് ഉണ്ണിമേനോനെ പരിചയപ്പെടുന്നത്. ഒരേ ലോഡ്ജ-ിലായിരുന്നു തൃശ്ശൂരില്‍ താമസം.
പത്മരാജ-ന്‍ ഉണ്ണിമാമന്‍റെ സുഹൃദ് വലയത്തിലേക്ക് ചെല്ലുമ്പോള്‍ രാമുകാര്യാട്ട്, എക്സ്പ്രസ് ജോര്‍ജ്ജ്, കഞ്ചാവ് വര്‍ക്കി, വിജ-യന്‍ കരോട്ട് എന്നിങ്ങനെ സിനിമാ രംഗത്തെയും മറ്റു പല പ്രശസ്തരും ഉണ്ണിമാമന്‍റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. പോക്കറ്റ് നിറയെ കാശ്, സുഹൃദ് ബന്ധം ഉണ്ടാക്കാനുള്ള പ്രത്യേക കഴിവ്, അപകടകരമായ വിനോദങ്ങള്‍ എന്നിങ്ങനെ സ്വയം "താന്തോന്നി' ആയി വിശേഷിപ്പിച്ചിരുന്ന ഉണ്ണിമാമനെ പത്മരാജ-ന് നന്നേ ബോധ്യപ്പെട്ടു.
പത്മരാജ-ന്‍ ഉണ്ണിമേനോനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ നിരീക്ഷണ പാടവം നമുക്ക് നല്ലൊരു സിനിമയു മോഹന്‍ ലാലിന് ശക്തമായൊരു കഥാപാത്രവും ലഭിച്ചു.
|