പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചുനക്കരയുടെ കാവ്യലോകം
ടി ശശി മോഹന്‍
മലയാള സിനിമയിലെ മികച്ച ഗാനരചയിതാക്കളില്‍ ഒരാളായ ചുനക്കര രാമന്‍കുട്ടിയ്ക്ക് 2006 ജനുവരി 17ന് സപ്തതിയായിരുന്നു. ആരോരുമറിയാതെ,... അദ്ദേഹം പോലുമറിയാതെ അത് കടന്നു പോയി. ഇന്ന് അദ്ദേഹത്തിന് 72 കഴിഞ്ഞു

ഇതാണോ യഥാര്‍ത്ഥ ജന്മദിനമെന്ന് ചുനക്കരയ്ക്ക് നിശ്ചയമില്ല. 1111 മകരത്തിലെ ഭരണി നക്ഷത്രത്തിലാണ് ജനനം.

ദാരിദ്യത്തില്‍ നീന്തിത്തുടിച്ചാണ് ചുനക്കര ജീവിതവിജയം നേടിയത്. പിറന്നാള്‍ ഉണ്ടിരുന്നില്ല. പട്ടിണിയുള്ളപ്പോള്‍ എന്ത് പിറന്നാള്‍. പക്ഷെ , ഒന്നുണ്ടായിരുന്നു നിശ്ഛയദാര്‍ഢ്യം.

കഷ്ടപ്പെട്ടു പഠിച്ചു . അദ്ദേഹത്തിന് തിരുവനന്തപുരത്ത് ഇന്‍ഡസ്ട്രീസ് ആന്‍റ് കോമേഴ്സ് വകുപ്പില്‍ തരക്കേടില്ലാത്ത ജോലി കിട്ടി. അതിനിടയില്‍ എഴുത്തും നാടകവും പാട്ടും കവിതയും കുറെയേറെ നേടി. കുറെയേറെ നശിക്കുകയും ചെയ്തു.

അതിലൊന്നും ചുനക്കരയ്ക്ക് പരിഭവമില്ല. എഴുപതാം വയസ്സിലും അദ്ദേഹം ഉത്സാഹിയാണ്. കര്‍മ്മനിരതനായാണ് സര്‍ഗ്ഗവാസനയുടെ ഉറവ വറ്റാതെ സൂക്ഷിക്കുന്നു.

തിരുവനന്തപുരത്തെ തിരുമലയിലെ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം. ഭാര്യ തങ്കമ്മ 1997 ഡിസംബര്‍ ഒന്നിന് അന്തരിച്ചു. പെണ്‍മക്കളെയെല്ലാം വിവാഹം കഴിപ്പിച്ച് അയച്ചു.

  1 | 2 | 3  >> 
കൂടുതല്‍
ഇന്ന് ഡോണ്‍ ക്വിക്സോട്ട്ിന്‍റെ 403 മത് പിറന്നാള്‍
കുമാരനാശാന്‍ ദാര്‍ശനിക കവി
എഴുതാത്ത(?) സുലോചന
ബഷീറിനെ മറന്ന് ‘നാലുകെട്ട് പൂജ‘
എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം
നീല പത്മനാഭന്‍ - മലയാളിയായ തമിഴന്‍