ഇടശ്ശേരി ഉള്ളിന്‍റെയുള്ളില്‍ കര്‍ഷകനായിരുന്നു. പുത്തില്ലത്തെ പറന്പില്‍ വാഴയും കായ്കറികളും നട്ടുവളര്‍ത്തുത് കവിതയെഴുത്തുപോലെത്ത ന്നെ ഇഷ്ടപ്പെട്ടതായിത്ധു ന്ന അദ്ദേഹത്തി ന്ന ്.
പി.സി. കുട്ടികൃഷ്ണന്‍ (ഉറൂബ്) ഒരിക്കല്‍ ഇടശ്ശേരിയോടു ചോദിച്ചു, ''ഇടശ്ശേരി ഇപ്പോഴെന്താ നാടകമൊന്നും എഴുതാത്തത്?"" ഇടശ്ശേരി പറഞ്ഞു, ''അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന ്, ഗോപാലക്കുറുപ്പ് മരിച്ചുപോയി. രണ്ട്, ഞാന്‍ ചെരിപ്പിടാന്‍ തുടങ്ങി.''
ഇടശ്ശേരിയുടെ നാടകങ്ങളിലെ പ്രധാന നടനായിത്ധന്ന ു ടി.ഗോപാലക്കുറുപ്പ്. തന്‍റെ നാടകങ്ങള്‍ക്ക് രംഗത്ത് മിഴിവേറ്റിയിത്ധന്ന ത് ഗോപാലക്കുറുപ്പാണെ് ഇടശ്ശേരി പറയാറുണ്ടായിരുന്നു. മാത്രമല്ല, ഗോപാലക്കുറുപ്പിനെ പ്രധാന പാത്രമായി കണ്ടുകൊണ്ടാണ് അദ്ദേഹം നാടകമെഴുതിയിത്ധന്നതു തന്നെ.
'ജീവിതമെന്നെ പ്പൊക്കിക്കാട്ടുവാന്‍ വേണ്ടും പര- ഭാഗമാക്കിയ ഭവാന്‍.'
എന്നാണ് ഇടശ്ശേരി ഗോപാലക്കുറുപ്പിനെ വിശേഷിപ്പിക്കു ന്നത്.
'ഒരു നാടകമേതാണ്ടെഴുതിത്തീര്‍ത്തേന്‍, പിറ്റേ- ന്നതു വായിച്ചൂ താങ്കള്‍, നാലഞ്ചുനാളികം ഗ്രാമീണവിദ്യാലയം നാടകക്കളരിയായ് നാള്‍തോറും കളിത്തട്ടായ് കൊച്ചുബഞ്ചുകള്‍ നി ന്ന ൂ അവയില്‍സ്സതീര്‍ത്ഥ്യരോടൊ ന്നിച്ചു നാട്യകലാ- വിവിധമര്‍മ്മങ്ങളെ താങ്കളില്‍നി ന്ന ും കേള്‍ക്കേ, കേരളകലാവേദിതന്‍ നവോത്ഥാനത്തിന്‍റെ കേളിക്കൈകളിലങ്ങേക്കൈത്തഴക്കം ഞാന്‍ കണ്ടൂ"
എന്നും ഇടശ്ശേരി അദ്ദേഹത്തെ വാഴ്ത്തു ന്നുണ്ട്. അതുകൊണ്ട് ആ കാരണം പി.സി.ക്ക് ബോദ്ധ്യപ്പെട്ടു. പക്ഷെ, ചെരിപ്പിടാന്‍ തുടങ്ങിയത് നാടക രചനയെ എങ്ങനെ ബാധിക്കും?
ഇടശ്ശേരിക്ക് ജന്മനാ മുടന്തുണ്ടായിത്ധന്നു. വലതുകാലിലെ പടം മേലോട്ടു മറിഞ്ഞതായിത്ധന്ന ു. നേരെ നടക്കാനുള്ള അതിയായ മോഹം കൊണ്ടും നല്ല ഉഴിച്ചില്‍ വിദഗ്ദ്ധന്‍റെ സാമര്‍ത്ഥ്യം കൊണ്ടും കഠിനമായ വേദന സഹിച്ചു കാല്‍പടം നേരെയായി. 'മറ്റേമുണ്ട്" എന്ന കവിതയില്‍ ഇടശ്ശേരി ഇക്കാര്യം വിവരിക്കു ന്നുണ്ട്.
എന്നിട്ടും ചെരുപ്പിട്ടു നടക്കുവാന്‍ അദ്ദേഹത്തിന്നു വിഷമമായിത്ധ ന്ന ു. തോല്‍ചെരുപ്പുകളൊന്നും കാലിന്നു ഇണങ്ങുകയില്ല. ഒടുവില്‍ വളരെ കാലത്തിന്ന് ശേഷം റബ്ബര്‍ ചെത്ധപ്പുകള്‍ വിപണിയിലെത്തിയതോടെയാണ് ഇടശ്ശേരിക്കു ചെരിപ്പിട്ടു നടക്കാമെന്നായത്. ഈ കഥയൊക്കെ പി.സി.ക്കു നന്നായറിയാം.
പക്ഷെ, ഇതെങ്ങനെ നാടകരചനയ്ക്കു തടസ്സമാകും? ഇടശ്ശേരിയോടുതന്നെ ചോദിച്ചു. അപ്പോള്‍ ഇടശ്ശേരി പറഞ്ഞു, 'മനസ്സിലായില്ലേ? ചെത്ധപ്പിടാന്‍ തുടങ്ങിയതോടെ മണ്ണുമായുള്ള എന്‍റെ ബന്ധം വിട്ടു. മണ്ണുമായി ബന്ധമില്ലാതെ എന്തു നാടകം?'
|