പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
സേതുവിന്‍റെ അയാഥാര്‍ഥ്യങ്ങള്‍
Sethu
WDWD
കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യത്തിന്‍റെ കാണാപ്പുറങ്ങളിലേക്ക് അല്ലെങ്കില്‍ അപര തലങ്ങളിലേക്ക് പെട്ടന്നു തന്നെ ചെന്നെത്താനുള്ള വ്യഗ്രത അദ്ദേഹത്തിന്‍റെ രചനകളെ മറ്റുള്ളവയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു.

ഇത് പലപ്പോഴും സേതുവിന്‍റെ കൃതികളില്‍ ഭ്രമാത്മകതയുടെ രേണുക്കള്‍ അധികമായി ഉള്‍ച്ചേര്‍ക്കുന്നു. പലപ്പോഴും ജീവിതത്തെ അദ്ദേഹം സ്വപ്നമായാണ് അവതരിപ്പിക്കുന്നത്.

അനിശ്ഛിതത്തെ കുറിച്ചുള്ള ആശങ്കകള്‍, ജീവിതത്തില്‍ അഭിരമിക്കാനുള്ള തൃഷ്ണ, അസ്തിത്വ വേദനകള്‍, നഗര ജീവിതത്തിന്‍റെ അങ്കലാപ്പുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷമായ പ്രശ്നങ്ങളാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ പ്രമേയം.

പാണ്ഡവപുരം, താളിയോല, വിളയാട്ടം, നിയോഗം, കൈമുദ്രകള്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ചേര്‍ന്നെഴുതിയ നവഗ്രഹങ്ങളുടെ തടവറ, കിരാതം, ഞങ്ങള്‍ അടിമകള്‍, അറിയാത്ത വഴികള്‍ എന്നിവയാണ് പ്രധാന നോവലുകള്‍.

ഏഴാം പക്കം, കൈയൊപ്പും കൈവഴികളും (ലഘുനോവല്‍), അശ്വിനത്തിലെ പൂക്കള്‍, പ്രകാശത്തിന്‍റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങള്‍, ഗുരു, അമ്മു, വെളുത്തകൂടാരങ്ങള്‍, സേതുവിന്‍റെ കഥകള്‍, തിങ്കളാഴ്ചകളുടെ ആകാശം (കഥകള്‍) എന്നിങ്ങനെ മറ്റ് കൃതികളുമുണ്ട്.
Sethu- vayalar award
WDWD


പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നിവ സിനിമയായിട്ടുണ്ട്. പൂത്തിരുവാതിര രാവില്‍ എന്ന പേരില്‍ സിനിമയായ ഞങ്ങളുടെ അടിമകള്‍ക്ക് ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1978 ല്‍ പേടിസ്വപ്നങ്ങളും 1982 ല്‍ പാണ്ഡവപുരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.

ഉയരങ്ങളില്‍ എന്ന ചെറുകഥയ്ക്ക് 1995 ല്‍ പത്മരാജന്‍ അവാര്‍ഡ് ലഭിച്ചു.

1942 ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് സേതു ജനിച്ചത്. കോര്‍പ്പറേഷന്‍ ബാങ്കില്‍ മാനേജരായി ഇന്ത്യയിലും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. അല്‍പ്പ വര്‍ഷം മുമ്പ് ജനറല്‍ മാനേജരായി വിരമിച്ചു. രാജലക്സ്മിയാണ് ഭാര്യ. അനില്‍, രാജേഷ് എന്നിവരാണ് മക്കള്‍.
 << 1 | 2   
കൂടുതല്‍
മടങ്ങി വരുന്ന ബുദ്ധിജീവി വസന്തം
പാലായ്ക്ക് പ്രണാമം
യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍
മിണ്ടാത്ത കേരള സാഹിത്യകാരന്‍‌മാര്‍
കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി
‘1984‘:കാലത്തിന് അതീതം