പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ലേഖനങ്ങള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മടങ്ങി വരുന്ന ബുദ്ധിജീവി വസന്തം
ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ് പന്ത്രെണ്ടാമത് ചലച്ചിത്ര മേള. സിനിമകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങളിലെ രാഷ്‌ട്രീയ സാഹചര്യത്തെക്കുറിച്ച് തീയേറ്ററുകള്‍ക്ക് മുമ്പിലിരുന്ന് ചര്‍ച്ച നടത്തുന്ന ആസ്വാദകര്‍ ഈ മേളാക്ക് തിളക്കമേകുന്നു.

എഴുപതുകളില്‍ സജീവമായിരുന്ന ബുദ്ധിജീവി ചര്‍ച്ചകള്‍ പിന്നീട് നിര്‍ജീവമായിരുന്നു. എന്നാല്‍, ആഗോളാവല്‍ക്കരണ കാലത്ത് ബുദ്ധീജീവി ചര്‍ച്ചകള്‍ സജീവമായിട്ട് തന്നെ ഉണ്ടെന്ന് നമ്മള്‍ക്ക് നിരീക്ഷിക്കാം. മസാല പടങ്ങള്‍ കാണുന്നതിനു വേണ്ടിയിട്ടായിരുന്നു ആദ്യ കാലത്ത് കാണികള്‍ മേളയിലേക്ക് ഇടിച്ചു കയറിയിരുന്നത്.

എന്നാല്‍, ഇന്‍റര്‍നെറ്റ്,ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍ അടക്കി ഭരിക്കുന്ന കാലത്ത് ലൈംഗിക രംഗങ്ങള്‍ കാണുന്നതിനു വേണ്ടി ചലച്ചിത്ര മേളയിലേക്ക് പോകേണ്ട് കാര്യമൊന്നുമില്ല. എ.അയ്യപ്പന്‍, വി.എസ്.സുധീഷ് തുടങ്ങിയ എഴുത്തുകാരുടെ സാന്നിദ്ധ്യവും മേളയിലുണ്ടായിരുന്നു.

ബിക്കോസ് ഓഫ് ലവ് പകുതിയെത്തിയപ്പോള്‍ സുധീഷ് തീയേറ്ററില്‍ നിന്ന് പുറത്തിറങ്ങിപ്പോയി. ‘ഈ സിനിമയില്‍ സാഹിത്യ മൂല്യം കാണുവാന്‍ എനിക്ക് കാണുവാന്‍ കഴിയുന്നില്ല. അതുക്കൊണ്ടാണ് ഇറങ്ങിപ്പോയത്’-സുധീഷ് ലേഖകനോട് പറഞ്ഞു. ‘പൂരപ്പറമ്പിലേക്ക് പോകുന്ന പ്രതീതിയാണ് ഏനിക്ക് ചലച്ചിത്രമേളയിലേക്ക് എത്തിയപ്പോള്‍ തോന്നിയത്’-അയ്യപ്പന്‍ പറഞ്ഞു.

മേളക്കിടയില്‍ കവിതാ ചര്‍ച്ചകളും നടക്കാറുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞു. വായനയിലൂടെ നമ്മള്‍ക്ക് സമൂഹത്തിന്‍റെ വികാരവിചാരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നതു പോലെ വിദേശ സിനിമകള്‍ കാണുമ്പോള്‍ പല സമൂഹങ്ങളുടെയും വികാര വിചാരങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. തന്‍‌മൂലമാണ് വായന നല്‍കുന്നതു ബൌദ്ധിക തലം പ്രദാനം ചെയ്യുവാന്‍ സിനിമകള്‍ക്കും കഴിയുന്നു.

മേളയുടെ മറ്റൊരു പ്രത്യേകത യുവാക്കളുടെ സാന്നിദ്ധ്യമാണ്. അണു കുടുംബ വ്യവസ്ഥിതിയില്‍ വളാരുന്ന യുവതലമുറക്ക് മറ്റുള്ളവരെ അറീയുവാന്‍ ആഗ്രഹമില്ലെന്ന ധാ‍രണ നിലനില്‍ക്കുന്ന കാലത്താണ് ലോകസിനിമകള്‍ കാണുവാന്‍ യുവാക്കള്‍ ഇടീച്ചു കയറുന്നതെന്നത് സന്തോഷം നല്‍കുന്നു.
കൂടുതല്‍
പാലായ്ക്ക് പ്രണാമം
യക്ഷിക്കഥകളുടെ ആന്‍ഡേഴ്സന്‍
മിണ്ടാത്ത കേരള സാഹിത്യകാരന്‍‌മാര്‍
കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി
‘1984‘:കാലത്തിന് അതീതം
കവിതകള്‍ അനുഭവം പകരുമ്പോള്‍...