ഒരു വിലാപം എന്ന കാവ്യത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ചുവടെ .
ഒരു സംഗതിയിന്നപോലെ താന്‍ വരുമെന്നാര്‍ക്കുമറിഞ്ഞിടാന്‍ പണി; പെരുതുണ്ടു കുഴപ്പമെങ്കിലും നിരൂപിക്കില്‍ ചില രീതി കണ്ടിടാം;
വെളിവാക്കുവതിന്നു വേണ്ടപോല്‍ തെളിവിന്നായ് തിരയും ദശാന്തരേ അരുളും പെരുതായ സങ്കടം പലതായ് തീര്‍ന്നൊരു തുച്ഛദുര്‍ഘടം;
ഇതു സുസ്ഥിര മെന്നുറയ്ക്കുമ- ങ്ങതു നശ്വര മെന്നു തോന്നുമാ- യതു വര്‍ത്തിപ്പിതനശ്വരം ഭൂവി;
ഒരുവന്നു നികൃഷ്ടമൊന്നു താന്‍ പരമോല്‍കൃഷ്ടമതന്യനെത്രയും; ഒരു കണ്ണിനു നല്ലതൊക്കെമ- റ്റൊരു കണ്ണിന്നു മഹാ വിലക്ഷണം;
ഇതിലീവിധമൊക്കെ വന്നിടാ- മിതി പാര്‍ക്കും, വിപരീതമായ്വരും; അതിവിസ്മയമെ പ്രപഞ്ചമി- ന്നതിരറ്റുള്ള മഹാരഹസ്യമാം.
അജ-നവ്യനായൊരീശരന്‍ നിജ- സന്തോഷമതിന്നു തന്നെയോ പല മട്ടു വിചിത്ര പൂര്‍ണ്ണമാ- മുലകാഹന്ത! ചമച്ചതീവിധം ?
പല ചേതനമങ്ങചേതനം തുലവിട്ടുള്ളൊരുമട്ടസംക്യമായ് പലരൂപഗുണാദിയോടു ഭൂ- തലമെങ്ങും പരിപൂര്‍ണ്ണമെത്രയും;
ചെറുപുല്ലുകള്‍പോലുമേതുമേ വെറുതെയല്ല ജ-നിപ്പതൂഴിയില്‍; സകലത്തിനുമുള്ള ജേ-ാലിതന്‍ നികരം ചേര്‍ന്നതു താന്‍ പ്രപഞ്ചവും.
|