പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  ലേഖനങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോവിലന് വിശിഷ്ടാംഗത്വം
Kovilan
FILEFILE

ഫെബ്രുവരി 17, 2005
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കോവിലന് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനമായി. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ ഗോപീചന്ദ് നാരംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പ് സമ്മാനിക്കാന്‍ തീരുമാനിച്ചത്.

വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കര പിള്ള, ബാലാമണിയമ്മ എന്നിവരെയാണ് ഇതിനു മുന്‍പ് മലയാളത്തില്‍ നിന്ന് വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുള്ളത്.

ഭാരതീയ സാഹിത്യത്തിലെ അമൂല്യ പ്രതിഭകള്‍ക്കായി നീക്കിവയ്ക്കപ്പെട്ടിട്ടുള്ളതാണ് അക്കാദമി
വിശിഷ്ടാംഗത്വം. ഒരു സമയത്ത് 21 പേര്‍ക്ക് മാത്രമെ വിശിഷ്ടാംഗത്വം നല്‍കുകയുള്ളു. ഓരോ ഒഴിവുവരുമ്പോഴും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കും.

മലയാള നോവല്‍ സാഹിത്യത്തിന് അനുഭവത്തിന്‍റെ കരുത്തു പകര്‍ന്ന കോവിലന് കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പൈടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1923 ജ-ൂലായ് ഒന്‍പതിനാണ് കണ്ടാണിശ്ശേരി വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ജനിച്ചത്.

കോവിലനോടൊപ്പം ഹിന്ദി സാഹിത്യകാരന്‍ നിര്‍മ്മല്‍ വര്‍മ്മയ്ക്കും വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനമായി. ഫെലോഷിപ്പ് രേഖപ്പെടുത്തിയ ചെമ്പ് ഫലകം സമ്മാനിക്കുന്ന പ്രത്യേക ചടങ്ങിനുള്ള തീയതി പിന്നീട് തീരുമാനിക്കുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി കെ.സച്ചിദാനന്ദനാണ് അറിയിച്ചത്.
കൂടുതല്‍
എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്
കോവിലന് ബുധനാഴ്ച ശതാഭിഷേകം
രണ്ടാം കിടക്കാരനായ വിവര്‍ത്തകന്‍
പൊന്‍‌കുന്നം വര്‍ക്കിയുടെ 97 പിറന്നാള്‍
അര്‍ണോസ് പാതിരിയും ഐതിഹ്യങ്ങളും
സഞ്ജയന്‍ സാംസ്കാരിക സമിതി