ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ചികിത്സ » പല്ല് നന്നാവാന്‍ മനസ്സ് നന്നാവണം ! (Oral helth, keep your mind less anxious)
Feedback Print Bookmark and Share
 
PRO
പല്ല് കേടുവരാന്‍ കാരണമെന്താണ്? പലപല കാരണങ്ങള്‍ നമുക്ക് പറയാന്‍ സാധിക്കുമെങ്കിലും മനസ്സാണ് ഒരു പ്രധാന കാരണമെന്ന് ഗവേഷകര്‍ പറയുന്നു !

പല്ല് കേടുവന്നാല്‍ എന്തൊക്കെയാണ് പൊല്ലാപ്പ്. കറുമുറയെന്ന് കടിച്ചു പൊടിക്കാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം. പിന്നെ, നന്നായിട്ടൊന്ന് ചിരിച്ചാല്‍ വായിലെ ‘കള്ളി’ പുറത്താവുമെന്നതു കൊണ്ട് ചിരിക്കു നിയന്ത്രണം നല്‍കണം. വേദനയുടെയും നീരിന്റെയും കാര്യം പറയേണ്ടതില്ല. ഇത്തരത്തില്‍ എന്തെല്ലാം എന്തെല്ലാം പ്രശ്നങ്ങളാണ് കേടായ പല്ലുമൂലം ഉണ്ടാവുക.

എന്തിനെയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരാണെങ്കില്‍ പല്ലിന്റെ കാര്യം പോക്കു തന്നെ! അതായത് ചികിത്സയുടെ കാര്യത്തില്‍ അമിത ഉത്കണ്ഠയുള്ളവര്‍ക്കാണത്രെ പല്ല് കേടാവുന്നതു മൂലം ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. ന്യൂസിലാന്‍ഡിലെ ഒട്ടാഗൊ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വെളിവായത്.

ഇത്തരത്തില്‍ ചികിത്സയെ കുറിച്ച് ഉത്കണ്ഠയുള്ളവര്‍ പല്ലിന്റെ ചികിത്സ കഴിവതും ഒഴിവാക്കുന്നു. ഒരുതരത്തിലും ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തില്‍ എത്തുമ്പോള്‍ മാത്രമേ ഇവര്‍ ചികിത്സയ്ക്ക് വിധേയരാവാറുള്ളൂ. അപ്പോഴേക്കും ചികിത്സയിലൂടെ നിലനിര്‍ത്താനാവാത്ത വിധം പല്ല് ചീത്തയായിരിക്കും.

ഭൂതകാലത്ത് പല്ലിന് നടത്തിയ ചികിത്സയുടെ തിക്തഫലം അനുഭവിച്ചവരാണ് ചികിസ്തയ്ക്ക് പുറന്തിരിഞ്ഞു നില്‍ക്കുന്നവരില്‍ കൂടുതലും. ഇവര്‍ തങ്ങളുടെ സ്ഥിതി ഏറ്റവുമധികം വഷളാവുന്നത് വരെ ചികിത്സയ്ക്ക് മിനക്കെടില്ല എന്നും ഗവേഷകര്‍ പറയുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍