സെക്സ് അപ്പീല്‍: മുഖം മിനുക്കാന്‍ സ്കൂള്‍ കുട്ടികള്‍
ലണ്ടന്‍, ചൊവ്വ, 3 നവംബര്‍ 2009( 20:48 IST )
PRO
സെക്സ് അപ്പീല്‍ വരുത്താനായി ലേസര്‍ ചികിത്സയ്ക്കും കോസ്മെറ്റിക് സര്‍ജറിക്കും വിധേയരാകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യരാജ്യങ്ങളിലെ പെണ്‍കുട്ടികളാണ് ചെറുപ്പത്തിലേ ശരീരത്തിന്‍റെ വളര്‍ച്ചയെ പാകപ്പെടുത്തിയെടുക്കാന്‍ ഇത്തരം ശാസ്ത്രീയ മാര്‍ഗങ്ങളെ അവലംബിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിലെ 11 മുതല്‍ 16 വയസ് വരെയുള്ള പെണ്‍കുട്ടികളില്‍ 46 ശതമാനം പേരും ഇത്തരത്തില്‍ സൌന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതായിട്ടാണ് അടുത്തിടെ നടന്ന സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 16 മുതല്‍ 21 വയസുവരെയുള്ളവരില്‍ അമ്പത് ശതമാനം പേരും ഇത്തരം മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്.
ശരീരാവയവങ്ങളുടെ വലുപ്പം കുറയ്ക്കാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമുള്ള ആഗ്രഹമാണ് മിക്കവരെയും ഇതിലേക്ക് വഴി തിരിച്ചുവിടുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത പതിനൊന്നുകാരികള്‍ പോലും തങ്ങളുടെ ശരീരത്തിന്‍റെ ആകര്‍ഷണക്കുറവില്‍ ആശങ്കാകുലരായാണ് ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. മുതിര്‍ന്ന സ്ത്രീകളില്‍ നിന്നും സഹപാഠികളില്‍ നിന്നുമാണ് ശരീരത്തിന്‍റെ പോരായ്മകളെക്കുറിച്ച് ആദ്യം ഇവര്‍ ബോധവതികളായത്. പിന്നീടാണ് ഈ രീതിയില്‍ മുഖം മിനുക്കാന്‍ തീരുമാനിച്ചതെന്നാണ് മിക്ക പെണ്‍കുട്ടികളും പറഞ്ഞത്.
ചെറിയ വിഭാഗം മാത്രമാണ് ആണ്‍കുട്ടികളുടെ ശ്രദ്ധ ലഭിക്കാത്തതില്‍ നിരാശ പൂണ്ട് ലേസര്‍ ചികിത്സയിലേക്ക് തിരിഞ്ഞത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ 90 ശതമാനം പേരുടെയും ആത്യന്തികമായ ലക്‍ഷ്യം ആണ്‍കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതുതന്നെ ആയിരുന്നു. പാശ്ചാത്യരുടെ സൌന്ദര്യ സങ്കല്‍പങ്ങള്‍ കുട്ടികളില്‍ പോലും പരിഷ്കരിക്കപ്പെടുന്നതിന്‍റെ തെളിവായിട്ടാണ് മന:ശാസ്ത്രജ്ഞര്‍ ഈ സംഭവത്തെ വിലയിരുത്തുന്നത്.