ലേഖനങ്ങള്‍ | ലൈംഗിക പ്രശ്‌നങ്ങള്‍ | ചികിത്സ | ആരോഗ്യക്കുറിപ്പുകള്‍ | ഗൃഹവൈദ്യം
പ്രധാന താള്‍ » മറ്റുള്ളവ » ആരോഗ്യം » ചികിത്സ » ഏവര്‍ക്കും വേണം കൂര്‍ത്ത മൂക്കും വലിഞ്ഞ ചര്‍മവും! (Nose jobs, botox becoming popular in India)
Feedback Print Bookmark and Share
 
PRO
കൂര്‍ത്തുനില്‍ക്കുന്ന മൂക്കും വലിഞ്ഞുമുറുകിയ ചര്‍മവുമാണ് ഇന്ത്യക്കാരെ മോഹിപ്പിക്കുന്നത് തോന്നുന്നു. രണ്ടിനും വേണ്ടി കോസ്മെറ്റോളജിസ്റ്റുകളെയും ബ്യൂട്ടി തെറാപ്പിസ്റ്റുകളെയും തേടിയെത്തുകയാണ് ഇന്ത്യന്‍ യുവത്വമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ആശുപത്രിക്കണക്കുകള്‍ സൂചിപ്പിക്കുന്നത് സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി വിവിധതരം കോസ്മെറ്റിക് സര്‍ജറി നടത്തുന്നവരുടെ എണ്ണത്തില്‍ 150 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്

ഇന്ത്യന്‍ സൌന്ദര്യമോഹികള്‍ ഏറ്റവും ആശ്രയിക്കുന്നത് മൂക്കിന്റെ ആകൃതി മാറ്റിയെടുക്കുന്ന റിനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയെയാണ്. മലയാളികളടക്കമുള്ള സിനിമാതാരങ്ങള്‍ ഇങ്ങിനെ മൂക്കിന്റെ ആകൃതി മാറ്റിയെടുത്ത് സുന്ദരികളും സുന്ദരന്മാരുമായി നടക്കുന്നുണ്ട്! എന്നാല്‍ റിനോപ്ലാസ്റ്റിക്ക് ഭീകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തിടെ അന്തരിച്ച പ്രശസ്ത പോപ്പ് ഗായകനായ മൈക്കേല്‍ ജാക്സന് ഏറെ പ്രിയങ്കരമായ ചികിത്സയായിരുന്നു റിനോപ്ലാസ്റ്റി. ഒരു ഡസനിലധികം തവണ ജാക്സന്‍ ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. റിനോപ്ലാസ്റ്റി ശസ്ത്രക്രിയയാല്‍ വച്ച് പിടിപ്പിച്ച കൂര്‍ത്ത മൂക്ക് അടര്‍ന്നുവീണ സംഭവത്തെ തുടര്‍ന്ന് ഏറെക്കാലം ജാക്സന്‍ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായില്ല.

റിനോപ്ലാസ്റ്റി കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ബോട്ടോക്സ് കുത്തിവയ്പ്പിനെയാണ്. മുഖത്തെ പേശികള്‍ അയയാതിരിക്കാനാണ് ബോട്ടോക്സ് (ബോട്ടുലിനം ടോക്സിന്‍ ടൈപ്പ്-എ) കുത്തിവയ്പ്പ് എടുക്കുന്നത്. ബോട്ടോക്സിന്റെ ഒരു കുത്തിവയ്പ്പിന് മുഖത്തെ മാംസപേശികളെ നാലുമാസക്കാലത്തേക്ക് വലിഞ്ഞുമുറുകിയ അവസ്ഥയില്‍ നിര്‍ത്താനാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ശ്വാസതടസം തൊട്ട് മരണം വരെയുള്ള പാര്‍ശ്വഫലങ്ങള്‍ ബോട്ടോക്സിന് സ്വന്തമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത ജനകീയ കോസ്മെറ്റിക് ചികിത്സാമാര്‍ഗം ലിപ്പോസക്ഷനാണ്. ഉദരം, തുടകള്‍, നിതംബം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലെ അമിത കൊഴുപ്പ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുന്ന രീതിയാണ് ലിപ്പോസക്ഷന്‍. ലിപ്പോസക്ഷന് വിധേയമാകുന്നയാള്‍ക്ക് അനസ്തീഷ്യ നല്‍കി, വളരെ ശ്രദ്ധയോടെ നടത്തേണ്ട ശസ്ത്രക്രിയയാണ് ഇത്. എന്നാല്‍ പലപ്പോഴും പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവര്‍ ഈ ശസ്ത്രക്രിയകള്‍ നടത്തുന്നതിനാല്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

കുടവയര്‍ കുറയ്ക്കാനായി അബ്ഡൊമിനോപ്ലാസ്റ്റി, പുരുഷന്മാരുടെ മാറിടവലുപ്പം കുറയ്ക്കുന്നതിനുള്ള ‘ബ്രസ്റ്റ് റിഡക്ഷന്‍’ ശസ്ത്രക്രിയ എന്നിവയും ഇന്ത്യയില്‍ പോപ്പുലര്‍ തന്നെ. മൈക്രോ ക്രിസ്റ്റലുകള്‍ പ്രേ ചെയ്യുക വഴി, ചര്‍മത്തിന്റെ ഏറ്റവും മുകളിലെ പാളി നീക്കംചെയ്യുന്ന മൈക്രോഡെര്‍മാബ്രേഷന്‍, കൃത്രിമ ചര്‍മം ഉണ്ടാക്കാനുള്ള കൊല്ലാജെന്‍ കുത്തിവയ്പ്പ്, ലേസര്‍ രശ്മി ഉപയോഗിച്ച് ശരീരഭാഗങ്ങളിലെ മുടി നീക്കം ചെയ്യല്‍, കെമിക്കല്‍ പീലിംഗ് തുടങ്ങിയവയാണ് പ്രചാരമേറിവരുന്ന മറ്റ് കോസ്മെറ്റിക് ചികിത്സാമാര്‍ഗങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍