പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ചികിത്സ > പ്രമേഹം നിയന്ത്രിക്കാന്‍ സ്പ്രേ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രമേഹം നിയന്ത്രിക്കാന്‍ സ്പ്രേ !
PROPRO
ലോകത്തുള്ള പ്രമേഹ രോഗികളില്‍ നല്ലൊരു ഭാഗവും ഇന്ത്യയിലാണ്. ഇതില്‍ വലിയൊരു ശതമാനം പേര്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കുത്തിവയ്പ് വേദന നല്‍കുന്നുവെങ്കിലും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇത് സഹിക്കാതെ വയ്യ താനും.

ഇതിന് പരിഹാരമായി ഇന്‍സുലിന്‍ സ്പ്രേ ഉടന്‍ തന്നെ വിപണിയിലിറങ്ങുമെന്ന സന്തോഷകരമായ വാര്‍ത്തയാണ് ശ്രേയ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്നത്. ഓറല്‍-റികോസുലിന്‍ എന്ന സ്പ്രേ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അമേരിക്കയില്‍ വിപണിയിലിറങ്ങാന്‍ തയാറെടുക്കുന്ന ഇന്‍സുലിന്‍ സ്പ്രേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് സമ്മതം ലഭിച്ച് കഴിഞ്ഞു.

വിലയുടെ കാര്യത്തില്‍ തീരുമാനമുണ്ടായ ശേഷം ഡിസംബര്‍ ആദ്യ വാരം തന്നെ മരുന്ന് വിപണിയിലിറക്കാമെന്നാണ് പ്രതീക്ഷയെന്ന് ശ്രേയ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് ഡയറക്ടര്‍ രാം ഷെലാത് പറഞ്ഞു.

ടൈപ് 1, ടൈപ് 2 പ്രമേഹ രോഗത്തിന് പുതിയ സ്പ്രേ ഫലപ്രദമാണ്. ശ്രേയ ലൈഫ് സയന്‍സുമായി അമേരിക്കയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ജനറക്സ് ബയോടെക്നോളജി ആണ് സ്പ്രേ വികസിപ്പിച്ചത്. ശ്വാസ കോശത്തില്‍ എത്താതെ തന്നെ ഇന്‍സുലിന്‍ ശരീരത്തില്‍ എത്തിക്കാന്‍ ഈ സ്പ്രേയ്ക്ക് കഴിയും.

ഒരു പായ്ക്ക് സ്പ്രേയ്ക്ക് 2000 രൂപ വരെ വിലയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഒരു പായ്ക്കില്‍ 80 യൂണിറ്റ് ഉണ്ടാകുമെന്ന് രാം ഷെലാത് പറഞ്ഞു. സ്പ്രേ വികസിപ്പിക്കുന്നതിനായി 12 വര്‍ഷമാണ് ജനറക്സ് ടെക്‍നോളജി പരീക്ഷണം നടത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയ്ഡ്സ്: യു കെ സഹായിക്കും
കുട്ടികള്‍?..ഹോട്ട്‌ബ്ലോക്ക് പരീക്ഷിക്കൂ