പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാലിനെപ്പറ്റി എന്തറിയാം?  Search similar articles

പാലെന്നാല്‍ നഗരവാസികള്‍ക്ക് പാക്കറ്റില്‍ കിട്ടുന്ന മില്‍മാപ്പാലും ആരോഗ്യമില്‍ക്കുമൊക്കെയാണ്. ഗ്രാമങ്ങളില്‍ ഇപ്പോഴും കറന്ന പാലുപയോഗിക്കുന്ന പതിവുണ്ട്.

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പാലെങ്കിലും പാലിനെപ്പറ്റിയുള്ള നമ്മുടെയറിവ് തുച്ഛമാണ്. പാലിനെപ്പറ്റി പഴമക്കാര്‍ പറഞ്ഞു വെച്ചിട്ടുള്ള ചിലതാണ് ഈ ലേഖനത്തിനാധാരം.

പശുവിന്‍പാല്‍ നല്ലതാണെന്ന് മനസ്സിലാക്കുന്നതെങ്ങിനെ? നല്ല പശുവിന്‍ പാലിന് ലേശം മഞ്ഞനിറമുണ്ടാവും. തുമ്പപ്പൂപോലെയുളള വെളുത്തപാല്‍ നന്നല്ലെന്ന് മുത്തശ്ശിമാര്‍ പറയും. എരുമപ്പാലിനാണെത്രെ തുമ്പപ്പൂവിന്‍റെ നിറമുണ്ടാവുക. അതുപോലെ ശുദ്ധമായ പശുവിന്‍വെണ്ണയും നേരിയ മഞ്ഞനിറമുളളതായിരിക്കും.

എരുമപ്പാലില്‍ നിന്നുണ്ടാക്കുന്ന വെണ്ണയ്ക്ക് തുമ്പപ്പൂനിറം കാണും. നല്ല നെയ്യുളള പാല് നിലത്തൊഴിച്ചാല്‍ അവിടെ കിടക്കും. പാല് കാച്ചുമ്പോള്‍ അടിക്ക് പിടിക്കാതിരിക്കാന്‍ പാത്രം വെളളത്തില്‍ കഴുകി നനവോടെ പാലൊഴിച്ച് കാച്ചുക. ഇളക്കിക്കൊണ്ടിരിക്കുകയും വേണം.

ചൂടാറുന്നതുവരെ ഇളക്കിക്കൊണ്ടിരുന്നാല്‍ കാച്ചിയപാല്‍ പാടകെട്ടില്ല. പുതിയപാലും തലേന്നത്തെ പാലും കൂട്ടിക്കലര്‍ത്തരുത്. പാല് പിരിഞ്ഞുപോകും.

ഒരു സ്പൂണ്‍ അലക്കുകാരവും സമം ഉപ്പും ചേര്‍ത്ത് കലക്കിയ വെളളത്തില്‍ പാല്‍ക്കുപ്പികള്‍ കഴുത്തറ്റംവരെ മുങ്ങിയിരിക്കത്തക്കവിധത്തില്‍ താഴ്ത്തിവയ്ക്കുന്നത് പാല്‍ സൂക്ഷിക്കുന്നതിനുളള നല്ല മാര്‍ഗ്ഗമാണ്.

കാച്ചിയപാല്‍ കേടുവരാതിരിക്കാന്‍ കാച്ചിയുടനെ അതില്‍ രണ്ടുമൂന്ന് നെന്‍മണികള്‍ ഇട്ടുവച്ചാല്‍ മതി. ഒരു ദിവസം മുഴുവന്‍ കേടുവരില്ല. എങ്ങിനെയുണ്ട് മുത്തശ്ശിമാരുടെ പാല്‍ വിജ്ഞാനം?
കൂടുതല്‍
ഉറക്കക്കുറവ് ഉണ്ടായാല്‍ ഉറക്കക്ക
പുകവലി കാഴ്ച നഷ്ടമാക്കും
ഹൃദയത്തിന്‍റെ വേദന തിരിച്ചറിയൂ
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ
കൊച്ചു രോഗങ്ങള്‍ ശമിപ്പിക്കാന്‍
ഇക്കിള്‍(എക്കിള്‍)