പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുകവലി കാഴ്ച നഷ്ടമാക്കും  Search similar articles


ന്യൂയോര്‍ക്ക്:പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പിനോടൊപ്പം പുകവലി കാഴ്ചശക്തിയെ ബാധിക്കും എന്ന മുന്നറിയിപ്പും നല്‍കണമെന്ന് ആരോഗ്യ വിദഗ്്ദ്ധര്‍ ആവശ്യപ്പെടുന്നു.

യൂറോപ്പില്‍ നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് അവര്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. പുകവലി ശീലമാകിയാല്‍ കണ്ണിലെ കലകള്‍ നശിക്കുമെന്ന് ബ്രിട്ടണിലെ നേത്രരോഗ വിദഗ്ദ്ധന്‍ നിക്ക് ആസ്റ്റിബറി വെളിപ്പെടുത്തുന്നു.

5000 രോഗികളില്‍ നടത്തിയ പഠനത്തില്‍ 27ശതമാനം പേരുടെ കാഴ്ച ശക്തി കുറവിന് പുകവലി ശീലവുമായി നേരിട്ടു ബന്ധമുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

എന്നാല്‍ പുകവലിക്കുന്നവരില്‍ ചെറിയ ശതമാനത്തിനു മാത്രമെ പുകവലി അന്ധതയിലേക്ക് നയിക്കുമെന്ന ബോധമുള്ളു. പുകവലിക്കുന്നവര്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത മറ്റുള്ളവരുടേതിനാക്കാള്‍് മൂന്ന് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയവ പുകവലി ശീലം കാരണമുണ്ടാകുമെന്ന് മുമ്പ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദുശ്ശീലത്തിന് അടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും പുകവലി കാഴ്ചയെ ബാധിക്കുമെന്ന കാര്യത്തെ കുറിച്ച് ഇന്നും അജ്ഞരാണ്.
കൂടുതല്‍
ഹൃദയത്തിന്‍റെ വേദന തിരിച്ചറിയൂ
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ
കൊച്ചു രോഗങ്ങള്‍ ശമിപ്പിക്കാന്‍
ഇക്കിള്‍(എക്കിള്‍)
ലൈംഗികബന്ധം ബുദ്ധി വര്‍ദ്ധിപ്പിക്കും
പുകവലിച്ചാല്‍...