പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹൃദയത്തിന്‍റെ വേദന തിരിച്ചറിയൂ  Search similar articles
നിങ്ങള്‍ ഒരാളോട് മോശമായി പെരുമാറുമ്പോള്‍ ഒന്നോര്‍ക്കുക. നിങ്ങള്‍ അയാളുടെ ആയുസ്സ് കുറയ്ക്കുകയാണ്. വീട്ടില്‍ നിന്നോ സമൂഹത്തില്‍ നിന്നോ മോശം പെരുമാറ്റം അനുഭവിക്കേണ്ടി ഒരാള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത 55% ത്തില്‍ അധികമാണെന്ന് ചില പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് അമ്പരിപ്പിക്കുന്ന ഈ സത്യം പഠനങ്ങളിലൂടെ കണ്ടെത്തിയത്. ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴിലുള്ള ഏതാണ്ട് 8000ത്തോളം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയാണ് ഇവര്‍ പഠനത്തിനു വിധേയമാക്കിയത്.

ജോലിക്കിടയിലുള്ള പ്രശ്ങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യ പ്രവണതകളും ആനുപാതികമായി ഒഴിവാക്കി കൊണ്ടായിരുന്നു പഠങ്ങള്‍ നടത്തിയത്.

മോശം പെരുമാറ്റം അനുഭവിക്കേണ്ടി വരുന്ന ഒരാള്‍ക്കുണ്ടാക്കുന്ന വിപരീത വികാരങ്ങള്‍ അയാളുടെ ശരീരത്തില്‍ ജൈവിക രാസമാറ്റങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗങ്ങളും ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധമതം .

കൂടുതല്‍ മോശം പെരുമാറ്റമനുഭവിക്കേണ്ടി വരുന്ന ആള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കൂടുതല്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ
കൊച്ചു രോഗങ്ങള്‍ ശമിപ്പിക്കാന്‍
ഇക്കിള്‍(എക്കിള്‍)
ലൈംഗികബന്ധം ബുദ്ധി വര്‍ദ്ധിപ്പിക്കും
പുകവലിച്ചാല്‍...
പാവലിന്‍റെ ഔഷധ ഗുണങ്ങള്‍