പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇക്കിള്‍(എക്കിള്‍)


1. ചെറുനാരങ്ങാ നീരില്‍ തിപ്പലി അരച്ചു കഴിക്കുക

2. ചുക്ക് അരച്ചു തേനില്‍ കഴിക്കുക

3. തുമ്പപ്പൂവ് അരച്ചു മോരില്‍ സേവിക്കുക

4. പച്ചക്കര്‍പ്പൂരം മുലപ്പാലില്‍ നസ്യം ചെയ്യുക

5. തന്നിക്കാത്തോട് ഒരെണ്ണം പൊടിച്ച് തേനില്‍ ചേര്‍ത്തുകഴിക്കുക

6. ചുക്ക് തേനില്‍ പൊടിച്ചു ചേര്‍ത്ത് കാല്‍പണത്തൂക്കം അവീന്‍ കൂട്ടിയരച്ചു സേവിക്കുക

7. വായില്‍ പഞ്ചസാരയിട്ടശേഷം ഒന്നോ രണ്ടോ മിനിട്ടുകൊണ്ട് കുറേശ്ശയായി അലിയിച്ചിറക്കുക

8. മുക്കുറ്റി അരച്ച് വെണ്ണയില്‍ സേവിക്കുക

9. ലന്തക്കുരുവിന്‍ കുഴമ്പ് അഞ്ജനക്കല്ല് (ചുദ്ധീകരിച്ചത്), മലര് എന്നിവ സമം പൊടിച്ച് തേന്‍ ചേര്‍ത്തു കഴിക്കുക

10. വായില്‍ നിറയെ വെള്ളമെടുത്ത ശേഷം വിരല്‍കൊണ്ട് മൂക്കടച്ചു പിടിച്ച് ഒരു മിനിട്ട് ഇരിക്കുക

11. കൂവളവേരിന്‍റെ മേല്‍ഭാഗത്തെ തൊലി മോരില്‍ സേവിക്കുക

12. മാവിന്‍റെ ഇല കത്തിച്ച പുക ശ്വസിക്കുക

13. ജീരകം, ചന്ദ്രനം എന്നിവ ഒന്നര കഴഞ്ചു വീതം അരച്ച് വെണ്നയില്‍ കഴിക്കുക

14. ചൂടുവെള്ളത്തില്‍ ഇന്തുപ്പ് പൊടി ചേര്‍ത്തു കഴിക്കുക
കൂടുതല്‍
ലൈംഗികബന്ധം ബുദ്ധി വര്‍ദ്ധിപ്പിക്കും
പുകവലിച്ചാല്‍...
പാവലിന്‍റെ ഔഷധ ഗുണങ്ങള്‍
നരയെ ചെറുക്കാം
ചില പൊടിക്കൈകള്‍
ചെമ്പരത്തി-സൗന്ദര്യത്തിനും വാജ-ീകരണത്തിനും