പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുകവലിച്ചാല്‍...
പുക വലിച്ചാല്‍ പെട്ടന്നൊത്ധ ദിവസം അന്ധതവരാനുള്ള സാദ്ധ്യത ഏറെയാണെന്ന് പഠനങ്ങള്‍ പറയുന്നു. പുകവലിക്കാര്‍ക്ക് കാഴ്ച്ചശക്തി നഷ്ടപ്പെടാനുള്ള സാദ്ധ്യത മറ്റുള്ളവരെക്കാള്‍ രണ്ടിരട്ടിയാണത്രെ.

പുകവലിയും പ്രായത്തോടനുബന്ധിച്ചുള്ള മസിലുകളുടെ തളര്‍ച്ചയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഈ പ്രശ്നം കാലക്രമേണ അന്ധതയിലേക്കു വഴിവെച്ചേക്കാം. ഇംഗ്ളണ്ടില്‍ ഇതു സംബന്ധിച്ചു നടന്ന പഠനങ്ങള്‍ പറയുന്നത് പുകവലിക്കുന്ന 1000 പേരില്‍ ഏഴുപേര്‍ക്കു കാഴ്ചശക്തി നശിക്കുന്നു എന്നാണ്.

പുകവലിയും ശ്വാസകോശത്തിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതു പോലെതന്നെയാണ് പുകവലിയും അന്ധതയും തമ്മിലുള്ള ബന്ധം. ഓലരാ മൂന്ന് പുകവലിക്കാരിലും രണ്ടുപേര്‍ പുകവലി മൂലമുള്ള രോഗങ്ങള്‍ കാരണം നേരത്തെ മരിക്കുന്നുവെന്ന ് മുന്‍പുതന്നെ കണ്ടെത്തിയിത്ധന്നു.

ശ്വാസകോശരോഗങ്ങള്‍ക്കൊപ്പം ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാദ്ധ്യതയും ഇവര്‍ക്കധികമാണ്. എന്തു തന്നെയായാലും പുകവലി ഗുത്ധതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ് ടിക്കുന്നു എന്നതാണ് വാസ് തവം.

രണ്ടുമാര്‍ഗങ്ങളാണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുക.ഒന്ന് പുകവലി പൂര്‍ണ്ണമായും നിര്‍ത്തുക.അല്ലെങ്കില്‍ പുകവലിശീലം പടിപടിയായി കുറച്ചുകൊണ്ടു വരിക. നല്ല ദൃഢ നിശ്ഛയമുണ്ടെങ്കില്‍ മാത്രം ആദ്യത്തെ വഴി സ്വീകരിക്കുക. ഇല്ലെങ്കില്‍ പരാജയപ്പെടാന്‍ സാദ്ധ്യത കൂടുതലണ്.
കൂടുതല്‍
പാവലിന്‍റെ ഔഷധ ഗുണങ്ങള്‍
നരയെ ചെറുക്കാം
ചില പൊടിക്കൈകള്‍
ചെമ്പരത്തി-സൗന്ദര്യത്തിനും വാജ-ീകരണത്തിനും
ഉപവാസം - രോഗങ്ങള്‍ക്ക് ഒറ്റമൂലി
സൗഹൃദം നേടൂ,യുവത്വം നിലനിര്‍ത്തൂ!