പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും പാവക്കാ നീര് ഉത്തമമാണ്. കയ്പേറുമെങ്കിലും ജീവിതത്തിലാകെ കയ്പ് പകര്‍ത്തുന്ന പമേഹത്തെ നിയന്ത്രിക്കാമെങ്കില്‍ എന്തുകൊണ്ട് ദിവസേന പാവയ്ക്ക ശീലമാക്കിക്കൂടാ. പ്രമേഹ നിയന്ത്രണത്തോടൊപ്പം തന്നെ പാവക്കയ്ക്ക് മറ്റു പല സവിശേഷതകളുമുണ്ട്.
1. പാവയ്ക്ക നീര് മറ്റൊന്നും ചേര്‍ക്കാതെ വെറുതെ കഴിക്കുന്നത് പ്രമേഹത്തെ ശമിപ്പിയ്ക്കും.
2. പാവയ്ക്ക തൈരില്‍ അരിഞ്ഞിട്ട് ഉപ്പ് ചേര്‍ത്ത് ചവച്ച് തിന്നുക. പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണ്.
3. ത്വക് രോഗങ്ങള്‍ക്ക് പാവലിന്‍റെ ഇലയും തണ്ടും കായും അരച്ച് തേക്കുക.
4. പാവല്‍ ഇലയുടെ നീര് ദിവസവും കാല്‍വെള്ളയില്‍ തിരുമുക. ചൂടുകാലത്ത് പാദങ്ങള്‍ക്കുണ്ടാകുന്ന പുകച്ചില്‍ ഒഴിവാകും.
5. പാവല്‍ ഇലയുടെ നീര് കുരുമുളക് ചൂര്‍ണവുമായി ചേര്‍ത്ത് നേത്ര ഗോളത്തിന് പുറമേ തേയ്ക്കുന്നത് രാത്രിയില്‍ ഉണ്ടാകുന്ന കാഴ്ചക്കുറവിന് പരിഹാരമാണ്.
6. വിഷൂചികയ്ക്ക് പോലും പാവല്‍ ഒന്നാന്തരം ഔഷധമാണ്. പാവയ്ക്കാ നീരും എള്ളെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് വിഷൂചികയ്ക്ക് ശമനമുണ്ടാക്കും.
7. പാവല്‍ ഇലയും കായും ദിവസവും ഉപയോഗിച്ചാല്‍ കരള്‍, പ്ളീഹ എന്നിവിടങ്ങളില്‍ രോഗങ്ങളുണ്ടാകുന്നത് തടയും.
8. കൃമി രോഗങ്ങള്‍ക്ക് പാവല്‍ ഇലയുടെ നീരൂും കായും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
|