പാരമ്പര്യ ചികിത്സാ രീതിയില്‍ ഉപവാസത്തിന് വളരെയധികം പ്രധാന്യമുണ്ട്. ക്രമമായ ഉപവാസത്തിലൂടെ പല രോഗങ്ങള്‍ക്കും പരിഹാരം കാണാം.
വൈദ്യ ശാസ്ത്ര വിധിയനുസരിച്ച് ആഴ്ചയിലൊരിക്കല്‍ ഉപവസിക്കുന്നത് നല്ലതാണ്. ഇതുമൂലം ദഹനേന്ദ്രിയ വ്യൂഹത്തിന് വിശ്രമം ലഭിക്കുന്നു.
ദഹനക്കേടുണ്ടാകുമ്പോഴും കടുത്ത പനിയുടെ ആരംഭത്തിലും ഉപവസിക്കുന്നത് രോഗം ശമിപ്പിക്കാന്‍ സഹായിക്കും. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, രക്തത്തിലെ അമിത കൊഴുപ്പ്, ആസ്ത്മ, കരള്‍ രോഗങ്ങള്‍, വാതരോഗങ്ങള്‍, ത്വക് രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും നാലഞ്ചു ദിവസത്തെ ഉപവാസം നിഷ്കര്‍ഷിച്ചിടുണ്ട്.
ഉപവാസത്തിന് പ്രത്യേക രീതികള്‍ ഉണ്ട്. നാരങ്ങാ വെള്ളം മാത്രം കഴിച്ചോ, വിശപ്പിനനുസരിച്ച് പഴച്ചാറുകള്‍ സേവിച്ചോ, കരിക്കിന്‍ വെള്ളം, പാടനീക്കിയ കാച്ചിയ പാല്‍ എന്നിവ കഴിച്ചോ ഉപവസിക്കാവുന്നതാണ്.
ഉപവസിക്കുന്ന സമയത്ത് ലഘുവ്യായാമം ചെയ്യണം.
ഓരോരുത്തരുടെയും ആരോഗ്യനിലയ്ക്കനുസരിച്ചാണ് ഉപവാസം വിധിച്ചിരിക്കുന്നത്. ആരോഗ്യം നന്നേ കുറഞ്ഞവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, അപസ്മാരം, ക്ഷയം തുടങ്ങിയ രോഗങ്ങളുള്ളവരും ഉപവാസം അനുഷ്ടിക്കരുത്.
|