സൗഹൃദം നേടൂ,യുവത്വം നിലനിര്‍ത്തൂ!
യുവത്വം നില നിര്‍ത്താന്‍ ഇനി ഹോര്‍മോണ്‍ തെറാപ്പിക്കും മറ്റും പോകേണ്ടതില്ല. നല്ല സുഹൃത്തുക്കളും തുറന്ന മനസും ഉണ്ടെങ്കില്‍ യുവത്വം നിങ്ങളെ വിട്ടു പിരിയാന്‍ മടിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ വിഭാഗം നടത്തിയ പഠനമാണ് സൗഹൃദവും യുവത്വവും തമ്മിലുള്ള ബന്ധം വെളിവാക്കിയിരിക്കുന്നത്. നല്ല സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സാമ്പത്തിക സുരക്ഷിതത്വം എന്നിവയെല്ലാം വയസുകാലത്തും യുവത്വത്തിന്‍റെ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നതിന് കരുത്തു നല്‍കുമെന്ന് പഠനം വ്യക്തമാക്കി.
സമൂഹവുമായി അടുത്ത ബന്ധവും തുറന്ന സമീനവും യുവത്വത്തിന്‍റെ പ്രധാന ഘടകങ്ങളാണ്. ചിലര്‍ക്ക് വാര്‍ദ്ധക്യത്തിലും യുവത്വം കാണുന്നത് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്ള മികച്ച പിന്തുണയും ജീവിതരീതിയിലെ ശരിയായ സമീപനവും കൊണ്ടാണെന്നാണ് വിലയിരുത്തല്‍.
55, 65, 75 തുടങ്ങിയ പല പ്രായങ്ങളിലായാണ് വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ പിടികൂടുന്നത്. പുരുഷന്‍മാരേക്കാള്‍ വേഗത്തിലാണ് സ്ത്രീകള്‍ക്ക് വാര്‍ദ്ധക്യം ബാധിക്കുന്നതെന്ന് പഠനം പറയുന്നു.
|