പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉറക്കക്കുറവോ? ശ്രദ്ധിക്കുക
PTIPTI
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ തനിച്ചല്ല എന്നറിയുക. അടുത്തിടെ നടത്തിയ സര്‍വേയില്‍ രണ്ട് ഇന്ത്യാക്കാരില്‍ ഒരാള്‍ക്കെങ്കിലും ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. തിരക്ക് പിടിച്ച ജോലി, ബുദ്ധിമുട്ടിക്കുന്ന വീട്ടുകാര്യങ്ങള്‍, കുട്ടികളെ പരിപാലിക്കല്‍ എന്നിവ മൂലം ഉറക്കം കുറയുന്നത് സ്വാഭാവികമാണ്.

മുതിര്‍ന്നവര്‍ക്ക് കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിലും കൂടുതല്‍ സമയം ഉറക്കം ആവശ്യമാണ്. ഉറക്കം കുറഞ്ഞാല്‍ തലവേദന, ക്ഷീണം എന്നിവ ഉണ്ടാകാവുന്നതാണ്.

ഉറക്കക്കുറവുണ്ടെങ്കില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുക, രാത്രിയില്‍ ഇടയ്ക്കിടെ ഉണരുക,വളരെ നേരത്തേ ഉണരുക എന്നിവയാണ് ഉറക്കക്കുറവിന്‍റെ ലക്ഷണങ്ങള്‍.

മസ്തിഷ്കം ശാന്തമാണെങ്കില്‍ ഉറക്കവും ലഭിക്കും. കഴിക്കുന്ന ആഹാരവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്.ചില തരം ആഹാരം കഴിച്ചാല്‍ ഉറക്കം ലഭിക്കും. മറ്റ് ചിലവ ഉറക്കം ലഭിക്കാതിരിക്കാനും വഴിയൊരുക്കും.

പ്രോട്ടീന്‍ ഉണ്ടാക്കുന്ന അമീനോ അസിഡായ ‘ട്രയോഫന്‍’ ഉറക്കം ലഭിക്കുന്നതിന് കാരണമാകും. അതിനാല്‍ തന്നെ ട്രയോഫന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ പ്രയോജനപ്രദമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമില്ലാത്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം.

എന്നാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസം, മത്സ്യം, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉറക്കത്തിന് ഭംഗം വരുത്തും.
കൂടുതല്‍
ആപ്പിള്‍ പതിനായിരം ഇനം!
താരനു കാരണം ശുചിത്വമില്ലായ്മ
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വ്യായാമം
നന്നായി ഉറങ്ങു, ചര്‍മ്മം സംരക്ഷിക്കു
ആരോഗ്യം സംരക്ഷിക്കാന്‍
നല്ല സെക്സിന് നല്ല നടപ്പ്