സ്ഖലന നിയന്ത്രണം വിജയിക്കുമോ?

WEBDUNIA|
PRO
കല്യാണം കഴിഞ്ഞാല്‍ ചെക്കനും പെണ്ണും പെട്ടന്നങ്ങു തീരുമാനിക്കും - ഒരു രണ്ടു വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ട. പിന്നെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ പിറകേ പാച്ചിലാണ്. പെണ്‍കുട്ടികള്‍ പില്‍‌സ് കഴിക്കുന്നു. ആണുങ്ങളാകട്ടെ പല കമ്പനികളുടെ ഉറകള്‍ വാങ്ങിക്കൂട്ടുന്നു. മിക്കപ്പോഴും ആണുങ്ങള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ഉറ ഉപയോഗം മടുക്കും. ‘നീ ടാബ്‌ലറ്റ് കഴിച്ചാല്‍ മതിയെന്നേ’ എന്നൊരു ഡയലോഗങ്ങുകാച്ചും. അതും പോരാഞ്ഞ് ‘സ്ഖലനം നടക്കുന്നതിനു മുമ്പ് ഞാന്‍ വിത്‌ഡ്രോവല്‍ ചെയ്തോളാം’ എന്നൊരു വാഗ്ദാനവും.

സ്ഖലനം ആണുങ്ങള്‍ക്ക് എത്രമാത്രം നിയന്ത്രിക്കാനാകും എന്നതിനെപ്പറ്റി പഠനങ്ങള്‍ തുടരുകയാണ്. അത്രയെളുപ്പമുള്ള ഒരു സംഗതിയല്ല ഇത്. രതിമൂര്‍ച്ഛ സംഭവിക്കുന്നതിനു മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിയുമെന്നൊക്കെ വീരവാദം മുഴക്കാന്‍ കൊള്ളാം. പ്രാവര്‍ത്തികമാക്കുക അത്രയെളുപ്പമല്ല. രതിമൂര്‍ച്ഛയോടടുക്കുമ്പോള്‍ മനസിന്‍റെ നിയന്ത്രണത്തിന് കെട്ടഴിഞ്ഞുപോകുമെന്നതുതന്നെ കാരണം.

രണ്ടും കല്‍പ്പിച്ച് അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാലോ? അതിന് മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്, രതിമൂര്‍ച്ഛയ്ക്ക് മുമ്പ് ലിംഗം യോനിയില്‍ നിന്നു പുറത്തെടുക്കാന്‍ കഴിഞ്ഞു എന്നുതന്നെയിരിക്കട്ടെ. സന്താനോല്‍പ്പാദനം നടക്കാതിരിക്കും എന്നതിന് ഉറപ്പൊന്നും അതുകൊണ്ട് നല്‍കാനാവില്ല. കേളിയുടെ തുടക്കത്തില്‍ തന്നെ ലിംഗത്തില്‍ നിന്ന് സ്രവം വന്നുതുടങ്ങും. പൂര്‍ണമായ സ്ഖലനം നടന്നില്ലെങ്കിലും കേളീസമയത്ത് ബീജങ്ങള്‍ പുറത്തേക്ക് പ്രവഹിക്കാം. അതുകൊണ്ടുതന്നെ സ്ഖലനം നടക്കുന്നതിനുമുമ്പുള്ള വിത്‌ഡ്രോവല്‍ രീതിക്ക് സന്താനനിയന്ത്രണത്തിന്‍റെ കാര്യത്തില്‍ അമ്പത് ശതമാനം സാധ്യതയേ നല്‍കാനാവൂ.

വേറെയും കാര്യങ്ങളുണ്ട്. സ്ഖലനം അങ്ങനെ തുടര്‍ച്ചയായി നിയന്ത്രിക്കുന്നത് വൃഷ്ണങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന സംഗതിയാണ്. അനാവശ്യമായ ടെന്‍‌ഷന് കാരണമാകും. അതുമാത്രമല്ല, സ്ഖലനത്തിനു മുമ്പ് ലിംഗം പുറത്തെടുക്കണമെന്നുള്ള ചിന്ത മനസിനെ ഭരിക്കുന്നതിനാല്‍ കേളിയില്‍ വേണ്ടത്ര ശ്രദ്ധിക്കാനാവില്ല. ലൈംഗിക അസംതൃപ്തിയാകും ഫലം.

ഇതൊക്കെ മറികടന്ന് വിത്ഡ്രോവല്‍ രീതി വിജയിപ്പിക്കാം എന്ന് ആത്മവിശ്വാസമുള്ളവര്‍ക്ക് സന്താനനിയന്ത്രണത്തിന് ഇത് പരീക്ഷിക്കാവുന്നതാണ്. പങ്കാളിക്കും തനിക്കും ഒരു പരിധിവരെ സുഖം ലഭിക്കുകയും ചെയ്യും, സന്താനനിയന്ത്രണത്തിന് സാധ്യതയുമുണ്ട് എന്നത് ഈ രീതിയുടെ സവിശേഷതയാണ്. സ്ഖലനം നിയന്ത്രിച്ചാല്‍ കേളീസമയം വര്‍ദ്ധിപ്പിക്കാമെന്ന ഗുണവുമുണ്ട്. പരീക്ഷിക്കുന്നതില്‍ കുഴപ്പമില്ല. എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതും ശരിയല്ലല്ലോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :