കുട്ടികള്‍ക്ക് സെക്സില്‍ താല്‍‌പ്പര്യമില്ല!

WEBDUNIA|
PRO
തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെന്ന് മാതാപിതാക്കള്‍. ഇത് ഒരു നല്ലകാര്യമായോ മോശം കാര്യമായോ ആണോ പറഞ്ഞതെന്നത് ഇവിടെ ചര്‍ച്ചാവിഷയമല്ല. എന്നാല്‍, ചില മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വളരെ ആശങ്കാകുലരാണെന്നാണ് നോര്‍ത്ത് കരോളിനാ സ്റ്റേറ്റ് സര്‍വകലാശാലയുടെ ഒരു പുതിയ പഠനത്തില്‍ പറയുന്നത്.

തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍, മറ്റുള്ളവരുടെ കുട്ടികള്‍ അങ്ങനെയല്ലെന്നുമുള്ള ചിന്ത ചില രക്ഷിതാക്കളില്‍ വളര്‍ന്നുവരുന്നതായാണ് പഠനത്തില്‍ പറയുന്നത്. “ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ ദുഃഖിതരാണ്” - ഈ സര്‍വകലാശാലയിലെ അസിസ്റ്റന്‍റ്‌ പ്രൊഫസറായ ഡോ. സിനിക്ക എലിയട്ട് പറയുന്നു.

തങ്ങളുടെ കുട്ടികള്‍ക്ക് സെക്സില്‍ താല്‍പ്പര്യമില്ലെങ്കിലും അവരുടെ കൂട്ടുകാര്‍ അങ്ങനെയല്ലെന്നാണ് മാതാപിതാക്കള്‍ വിശ്വസിക്കുന്നത്. അമിതമായ ലൈംഗിക താല്‍‌പ്പര്യമുള്ളവരും ലൈംഗിക ആക്രമണോത്സുകത പ്രകടിപ്പിക്കുന്നവരുമാണ് തങ്ങളുടെ മക്കളുടെ സുഹൃത്തുക്കള്‍ എന്നാണ് മാതാപിതാക്കള്‍ ഭയപ്പാടോടെ വ്യക്തമാക്കുന്നത്.

ഏതെങ്കിലും രീതിയിലുള്ള ‘സെക്‍ഷ്വല്‍ ആക്ടിവിറ്റി’കളില്‍ തങ്ങളുടെ കുട്ടികള്‍ ഏര്‍പ്പെടുന്നത് കൂട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആണ്‍‌കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായത്തില്‍, തങ്ങളുടെ മക്കളുടെ പെണ്‍‌സുഹൃത്തുക്കള്‍ ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താനായി സെക്സിനെ ഉപയോഗിക്കുകയാണെന്ന് ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ മക്കള്‍ വഴിതെറ്റുമോ എന്നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :