നിങ്ങള്‍ സെക്സിന് അടിമയാണോ?

PRATHAPA CHANDRAN|
PRO
ടൈഗര്‍ വുഡ്സിന്റെ ലൈംഗിക ജീവിതം ഉയര്‍ത്തിയ വിവാദങ്ങള്‍ക്കൊപ്പം ‘സെക്സ് അഡിക്ഷന്‍’ എന്ന ഗുരുതരമായ ലൈംഗിക പ്രശ്നത്തെ കുറിച്ചും നാം മാധ്യമങ്ങളിലൂടെ കേട്ടു. എന്താണ് ഈ സെക്സ് അഡിക്ഷന്‍? അത് നമുക്ക് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ടോ?

സമൂഹത്തിലെ ആറ് ശതമാനം ആള്‍ക്കാരെങ്കിലും സെക്സിന് അടിമകളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഈ കണക്കുകള്‍ പരിമിതമാണെന്നും ഇതിലൊക്കെ അനേകം മടങ്ങ് ആളുകള്‍ സെക്സിന് അടിമകളാണെന്നുള്ള മറുവാദവും ശക്തമാണ്. എന്തായാലും സെക്സിന് അടിമയാണോ നാമെന്ന് ലളിതമായ സ്വയ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

അശ്ലീല സാഹിത്യ സൃഷ്ടികളും ചിത്രങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുക. അമിത സ്വയംഭോഗത്തിനുള്ള ചോദന. ലൈംഗിക പ്രദര്‍ശനങ്ങള്‍ നടത്താന്‍ താല്പര്യപ്പെടുക. അമിത റിസ്ക് എടുത്തുള്ള സംഭോഗം. വ്യഭിചാരം. ഒന്നിലധികം പങ്കാളികളുമായി സെക്സില്‍ ഏര്‍പ്പെടുക. മുന്‍‌പരിചയമില്ലാത്തവരുമായി സെക്സില്‍ ഏര്‍പ്പെടുക. ടെലഫോണിലൂടെയും ഇന്റനെറ്റിലൂടെയും ഉള്ള നിയന്ത്രണമില്ലാത്ത ലൈംഗിക ആസ്വാദനം തുടങ്ങിയവയെല്ലാം സെക്സിന് അടിമയാവുന്നതിന്റെ സാധാരണ ലക്ഷണങ്ങളാണ്.

ഇത്തരം സ്വഭാവ വൈകൃതങ്ങള്‍ നിയന്ത്രണതീതമാവുന്നു എന്ന തോന്നല്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലൈംഗിക സ്വാഭാവം പ്രശ്നമുണ്ടാക്കുമെന്ന് സ്വയം ബോധ്യമുണ്ട് എങ്കിലും അത് നിര്‍ത്താന്‍ കഴിയാതെ വരിക. കൂടുതല്‍ സെക്സിനായി എപ്പോഴും ആഗ്രഹമുണ്ടാവുക. വിപരീത ഘട്ടങ്ങള്‍ വരുമ്പോള്‍ ലൈംഗിക സങ്കല്‍പ്പങ്ങളിലൂടെ അത് മറികടക്കാന്‍ ആഗ്രഹിക്കുക. സെക്സിനു വേണ്ടി സാമൂഹികവും തൊഴില്‍‌പരവും ആയ കാര്യങ്ങള്‍ ബലികഴിക്കുക തുടങ്ങിയവയെല്ലാം സെക്സ് അഡിക്ഷന്റെ ലക്ഷണങ്ങളായി കണക്കാക്കാം.

സെക്സിലൂടെ നമ്മുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന രാസപദാര്‍ത്ഥങ്ങളാണ് സെസ്ക് അഡിക്ഷനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മദ്യവും പുകയിലയും പോലെ അടുത്ത ഡോസിനായി കാത്തിരിക്കുന്ന അവസ്ഥയാണത്രേ ഇത്. എന്തായാലും സെക്സിന് അടിമയാണെങ്കില്‍ സ്വയം ആ അവസ്ഥയെ മറികടക്കുക അസാധ്യമായിരിക്കാം. ഈ അവസരത്തില്‍, പരിചയ സമ്പന്നരായ സെക്സ് തെറാപ്പിസ്റ്റുകളുടെ സഹായം തേടുകയാണ് വേണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :