പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ആ ചൂ‍ട് നിലനിര്‍ത്താനാവുന്നില്ലേ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആ ചൂ‍ട് നിലനിര്‍ത്താനാവുന്നില്ലേ?
WDWD
ദാമ്പത്യ ബന്ധമെന്നാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം എല്ലാം അറിഞ്ഞുള്ള ജീവിതമാണല്ലോ. ദാമ്പത്യത്തിന്‍റെ വിജയത്തിന് ലൈംഗികത നല്‍കുന്ന ആവേശം പ്രധാന ഘടകമാണ്. എന്നാല്‍, എക്കാലവും ഈ മധുരിമ നില നില്‍ക്കുന്നില്ല എന്ന പരാതിയുമായി ഡോക്ടര്‍മാരെ സമീപിക്കുന്ന ദമ്പതികളുടെ എണ്ണം ഇന്ന് വിരലില്‍ എണ്ണാവുന്നതിലും കവിഞ്ഞു.

സുഖകരമായ നേര്‍ത്ത വെളിച്ചമുള്ള കിടപ്പറയും വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കുന്ന സുഗന്ധവും ഇണയെ ഉദ്ദീപിപ്പിക്കുന്ന വസ്ത്രധാരണവും നല്ലൊരു രാത്രിക്ക് മൂഡൊരുക്കുന്ന പശ്ചാത്തലമായേക്കാം. എന്നാല്‍, ഇതിലേക്ക് ശ്രദ്ധിക്കാന്‍ പോലുമാവാത്ത അവസ്ഥയും ദാമ്പത്യത്തില്‍ ഉണ്ടാവാം. കുറച്ചൊരു ശ്രദ്ധ നല്‍കിയാല്‍ ലൈംഗികതയുടെ ആസ്വാദ്യത കളഞ്ഞ് പോവാതെ സുക്ഷിക്കാനുമാവും.

എന്താണ് ലൈംഗികതയുടെ ആത്മാവ് നഷ്ടമാകാന്‍ കാരണം? ഇത് ആത്മ വിമര്‍ശനപരമായി ചോദിക്കേണ്ടതാണെന്നാണ് ലൈംഗികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദൈനംദിന ജീവിതത്തിലെ അഴിയാക്കുരുക്കുകള്‍ക്ക് പിന്നാലെ പായുന്നത് നല്ലത് തന്നെ. എന്നാല്‍, നിങ്ങള്‍ കിടക്കയിലെത്തുമ്പോഴും ഈ കുരുക്കുകളില്‍ തന്നെയാവുന്നത് നല്ല പ്രവണതയല്ല എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞ് വയ്ക്കുന്നത്.

ലൈംഗികതയുടെ ആവേശം കുറയാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, കുട്ടികള്‍ക്ക് അമിതമായി ശ്രദ്ധ നല്‍കുന്ന അമ്മമാരെ കുറിച്ചു പോലും പങ്കാളികള്‍ പരാതിപ്പെടാറുണ്ട്. ഇവിടെ, മാതാവിന് തന്‍റെയും പങ്കാളിയുടെയും ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ അല്‍പ്പമൊരു മാനസിക തയാറെടുപ്പിന്‍റെ കാര്യമേ ഉള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജോലിസ്ഥലത്തെ പ്രശ്നങ്ങളാണ് കിടപ്പറയിലെ മറ്റൊരു വില്ലന്‍. ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ അവധി ദിവസങ്ങളിലും കൂടെക്കൊണ്ടുനടക്കുന്നത് ലൈംഗിക ആസ്വാദ്യതയെ ഇല്ലാതാക്കും. ഇതിനായി, നിങ്ങള്‍ ചെയ്യേണ്ടത് ഒന്നു മാത്രം. ആഴ്ചയില്‍ ഒരു ദിവസം ജോലിയെ കുറിച്ച് പരസ്പരം മിണ്ടില്ല എന്ന് ഉറപ്പിക്കുക. കഴിയുമെങ്കില്‍ അവധി ദിവസം ഒരു ഔട്ടിംഗ്, അല്ലെങ്കില്‍ ഒരു സിനിമ, ഇതെല്ലാം നിങ്ങളെ ആ സുഖകരമായ മൂഡിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമത്രേ.

സ്വയം ചെറുതാവുന്നു എന്ന് എപ്പോഴെങ്കിലും തോന്നാറുണ്ടോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വകാര്യ ദു:ഖങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് സ്വകാര്യ ദു:ഖങ്ങള്‍ കൊണ്ടു നടക്കേണ്ട ആവശ്യമില്ലല്ലോ, പങ്കാളിയല്ലേ കൂടെയുള്ളത്, തുറന്ന് സംസാരിക്കൂ. അതല്ല, ലൈംഗിക ബന്ധത്തില്‍ എന്തെങ്കിലും കൂടുതല്‍ വേണമെങ്കില്‍ അതും തുറന്ന് ആവശ്യപ്പെടാമല്ലോ?

ഇതിനെല്ലാം പുറമെ ഒരു കാര്യം കൂടി മനസ്സില്‍ സൂക്ഷിച്ചോളൂ, ലൈംഗികത തൃഷ്ണയുടെ തീവ്രത എല്ലാ ദിനവും ഒരുപോലെ ആവണമെന്നില്ല. അതില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. അതിനാല്‍, മാനസികവും ശാരീരികവുമായ ആരോഗ്യം പരിരക്ഷിക്കുക. അത് ലൈംഗികതയെ പൂര്‍ണമാക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബലഹീനതയോ... പ്രതീക്ഷ കൈവിടണ്ട
രാത്രി വിജയമോ, ചിന്താശേഷി കൂടും
കിടപ്പറയിലെ വിജയത്തിന് മദ്യവും !
ലൈംഗികതയെ ബാധിക്കും
ലൈംഗികത കുഴപ്പത്തില്‍ ചാടിക്കുമോ?
വിവാഹം ബോറാണോ?