പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ലൈംഗിക പ്രശ്‌നങ്ങള്‍ > ബലഹീനതയോ... പ്രതീക്ഷ കൈവിടണ്ട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബലഹീനതയോ... പ്രതീക്ഷ കൈവിടണ്ട
PRO
ദാമ്പത്യമെന്നാല്‍ അതിമനോഹരമായ ഒരു കാവ്യമാണെന്നാണ് കവി സങ്കല്‍പ്പം. അതെ, അതിമനോഹരം തന്നെയാണ് ദാമ്പത്യം. എന്നാല്‍, ലൈംഗിക ശേഷിക്കുറവ് ശാരീരിക ബന്ധം അസാധ്യമാക്കിയാലോ? ദാമ്പത്യം പരാജയം തന്നെ. ആസമയം വയാഗ്ര പോലെയുള്ള മരുന്നുകള്‍ തന്നെയാവും ശരണം.

എന്നാല്‍, ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വയാഗ്ര ഒരു ദിവ്യൌഷധമായി കരുതുന്നവര്‍ക്ക് മാറിചിന്തിക്കാന്‍ ഒരവസരം ഗവേഷകര്‍ തുറന്നിടുന്നു. ചീഞ്ഞമുട്ടയുടെ ഗന്ധത്തിനു കാരണമായ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകത്തിന് ഉദ്ധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമത്രേ!

കുറഞ്ഞ അളവില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിക്കുന്നത് മസിലുകള്‍ക്ക് അയവ് വരുത്തുകയും അതുവഴി കൂടുതല്‍ രക്തയോട്ടം സാധ്യമാക്കുകയും ഉദ്ധാരണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇറ്റലിയിലെ നാപ്പിള്‍സ് സര്‍വകലാശാല ഗവേഷകരാണ് വിപ്ലവകരമായേക്കാവുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വയാഗ്ര ഉപയോഗിക്കുന്ന മൂന്നിലൊരു വിഭാഗത്തിനും ഉദ്ധാരണ പ്രശ്നത്തില്‍ പരിഹാരം ലഭിക്കാതിരുന്നതാണ് ഇത്തരത്തില്‍ ഒരു ഗവേഷണത്തിന് കാരണമായത്. ബ്രിട്ടനില്‍ മാത്രം ഏകദേശം 20 ലക്ഷം ആളുകള്‍ ഉദ്ധാരണ പ്രശ്നം അഭിമുഖീകരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈഡ്രജന്‍ സള്‍ഫൈഡ് ഉദ്ധാരണ പ്രശ്നത്തില്‍ പ്രതീക്ഷയുടെ നാളമാവുകയാണ്. എങ്കിലും, പുതിയ മരുന്ന് ഉണ്ടാവുമ്പോള്‍ ചീഞ്ഞ മുട്ടയുടെ ഗന്ധത്തിന് മാറ്റമുണ്ടാവുമോ എന്നൊരു ചിന്തയ്ക്കും സാധ്യതയുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാത്രി വിജയമോ, ചിന്താശേഷി കൂടും
കിടപ്പറയിലെ വിജയത്തിന് മദ്യവും !
ലൈംഗികതയെ ബാധിക്കും
ലൈംഗികത കുഴപ്പത്തില്‍ ചാടിക്കുമോ?
വിവാഹം ബോറാണോ?
പൂര്‍വ്വലീലകളില്‍ കാര്യമില്ല !