മദ്യം കഴിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു പരാജയമാണ് എന്ന് കരുതിയിരുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത! മദ്യപിച്ച ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ സമയം ഉദ്ധാരണം നിലനിര്‍ത്താനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും കഴിയുമെന്ന് ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.
ആസ്‌ട്രേലിയായിലെ പ്രമുഖ മെഡിക്കല്‍ ഗവേഷണ കേന്ദ്രമായ കിയുവ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ക്രമമായ അളവില്‍ മാത്രം മദ്യം നല്‍കി 1580 പുരുഷന്‍മാരെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. മദ്യം ഉപയോഗിക്കാതിരുന്നവരേക്കാള്‍ കൂടുതല്‍ നേരം ബന്ധത്തില്‍ തുടര്‍ന്നതും പങ്കാളിയെ സംതൃപ്തയാക്കിമാറ്റിയതും മദ്യപിച്ച പുരുഷന്മാരായിരുന്നു. മദ്യം സുഖകരമായ ബന്ധത്തിന് തടസമാകും എന്ന പാരമ്പര്യ ധാരണ ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്.
അതെസമയം, അമിതമോ അളവില്‍ കവിഞ്ഞതോ ആയ ഉപയോഗം വിപരീത ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു, ക്രമാതീതമായ അളവില്‍ മദ്യം അകത്താക്കിയ പലര്‍ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പഠനം വിജയകരമാണെങ്കിലും മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന നിലപാടിലാണ് ഡോക്ടര്മാര്. |