അമിത വണ്ണമുളള പുരുഷന്മാര്‍ സൂക്ഷിക്കുക. കാരണം അമിതവണ്ണം നിങ്ങളുടെ സന്താനോല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണിത്.
അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠനത്തിന്‍റെ ഭാഗമായി 87 പുരുഷന്മാരെയാണ് നിരീക്ഷണ വിധേയമാക്കിയത്. പത്തൊന്‍പതിനും 48നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഇതില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു.
പഠന വിധേയമാക്കിയ പുരുഷന്മാരുടെ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കണക്കാക്കുകയുണ്ടായി. പൊക്കം, ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ബോഡി മാസ് ഇന്‍ഡക്സ്(ബി എം ഐ) ആണ് കണക്കാക്കിയത്.
ബി എം ഐ 32 ഉണ്ടായിരുന്ന പുരുഷന്‍മാരില്‍ സന്താനോല്പാദന ശേഷി കുറഞ്ഞിരുന്നതായി കണ്ടെത്തി. അമിതവണ്ണമുള്ള പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണായ ടെസ്റ്റസ്റ്റെറോണ്‍ അളവില്‍ വളരെ കുറവായിരുന്നു.
ബീജങ്ങളുടെ ഉല്പാദനവും ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് കണ്ടെത്തുകയുണ്ടായി.
|